»   » എമ്മ വാട്‌സന്‍ പഠനച്ചൂടില്‍

എമ്മ വാട്‌സന്‍ പഠനച്ചൂടില്‍

Posted By:
Subscribe to Filmibeat Malayalam
Emma Watson
ഹാരിപോര്‍ട്ടര്‍ ചിത്രത്തിലൂടെ പ്രശസ്തയായ എമ്മ വാട്‌സന്‍ ഇപ്പോള്‍ പഠനത്തിരക്കിലാണ്. ബ്രൗണ്‍ സര്‍വ്വകലാശാലയില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് എമ്മയെ തേടി സിനിമയെത്തിയത്. സിനിമയില്‍ സജീവമായതോടെ എമ്മയുടെ പഠനം നിലച്ചു.

എന്നാല്‍ വീണ്ടും പഠിയ്ക്കണമെന്ന് നടിയ്ക്ക് മോഹമുണ്ടായിരുന്നു. അതിനാല്‍ കുറച്ചു നാളത്തേയ്ക്ക് വെള്ളിത്തിരയില്‍ നിന്ന് അകന്നു നില്‍ക്കാനാണ് താരത്തിന്റെ തീരുമാനം. ബിരുദം പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും സിനിമയില്‍ സജീവമാകുമെന്നാണ് എമ്മ തന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തത്.

പുതിയൊരു അധ്യയനവര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുന്ന എല്ലാവര്‍ക്കും ഭാവുകങ്ങള്‍ നേരുന്നു. ഞാനും പഠനത്തിന്റെ തിരക്കിലാണ്. എല്ലാവരേയും മിസ് ചെയ്യുന്നു-എമ്മ ബ്ലോഗില്‍ പോസ്റ്റു ചെയ്തു.

21കാരിയായ എമ്മ ഇപ്പോഴും ബ്രൗണ്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിനിയാണ്. എന്നാല്‍ മൂന്നാം വര്‍ഷ ബിരുദ പഠനത്തിനായി മറ്റേതെങ്കിലും ക്യാപസ് തിരഞ്ഞെടുക്കാമെന്ന് നിയമമുള്ളതിനാല്‍ എമ്മ ഓക്‌സ്‌ഫോര്‍ഡില്‍ പ്രവേശനം നേടുകയായിരുന്നു

English summary
Emma Watson has begun her classes at the Oxford University and the Harry Potter star says she will be staying away from showbiz temporarily to pursue studies. The 21-year-old actress posted a note on her blog to let fans know she'd be missing in action from the public spotlight and focused on school for the next few months, reported Contact music.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam