»   » സുസ്മിതയ്ക്ക് ഇനി സ്വന്തം കുഞ്ഞ് വേണം

സുസ്മിതയ്ക്ക് ഇനി സ്വന്തം കുഞ്ഞ് വേണം

Posted By:
Subscribe to Filmibeat Malayalam
Sushmita Sen
മുന്‍ വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്‍ ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ ആഗ്രഹിക്കുന്നു. രണ്ട് കുട്ടികളെ ദത്തെടുത്തതിന് ശേഷമാണ് സുസ്മിതയ്ക്ക് ഇങ്ങനെയൊരു ആഗ്രഹം ഉദിച്ചിരിയ്ക്കുന്നത്.

ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ ഞാന്‍ ആലോചിയ്ക്കുന്നുണ്ട്. എന്റെ സമയം കടന്നു പോവുന്നു- മുപ്പത്തിനാലുകാരിയായ ബോളിവുഡ് താരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

2010ലെ മിസ് യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തിന്റെ തിരക്കുകളുമായി ആകെ ബിസിയാണ് താരം. സുസ്മിതയുടെ പ്രൊഡക്ഷന്‍ കമ്പനിയായയ തന്ത്ര എന്റര്‍ടൈന്‍മെന്റാണ് മിസ് യൂണിവേഴ്‌സ് മത്സരത്തിലേക്കുള്ള ഇന്ത്യന്‍ മത്സരാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.

കുഞ്ഞിന് ജന്മം നല്‍കാന്‍ ആഗ്രഹമുണ്ടെങ്കിലും വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് താരത്തിന്റെ മറുപടി ഇങ്ങനെയാണ്. "സമയംകടന്നു പോവുന്നു, എന്ന് പറഞ്ഞത് വിവാഹം വൈകുന്നു എന്ന് ഉദ്ദേശിച്ചല്ല, തന്റെ രാജകുമാരന്‍ സുന്ദരനായിരിക്കണമെന്നായിരിക്കും ഏത് സ്ത്രീയും ആഗ്രഹിയ്ക്കുക. അങ്ങനെയുള്ള ചിന്തകള്‍ പണ്ടേ ഞാന്‍ അവസാനിപ്പിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ എനിയ്ക്കങ്ങനെയൊന്ന് വേണം. സുസ്മിത പറഞ്ഞു.

ദത്തു പുത്രിയായ റീനിയെ 2000ലാണ് താരം സ്വന്തമാക്കിയത്. കഴിഞ്ഞ ജനുവരിയില്‍ അലീഷയെന്ന പെണ്‍കുട്ടിയെയും വിശ്വസുന്ദരി സ്വന്തമാക്കി.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam