»   » പ്രഭുവിന്റെ കൈപിടിച്ച്‌ നയന്‍സ്‌ ബോളിവുഡിലേക്ക്‌

പ്രഭുവിന്റെ കൈപിടിച്ച്‌ നയന്‍സ്‌ ബോളിവുഡിലേക്ക്‌

Subscribe to Filmibeat Malayalam
Nayantara
അസിന്‍, ത്രിഷ, ജെനീലിയ പ്രിയാമണി.. ഇപ്പോഴിതാ തെന്നിന്ത്യയില്‍ നിന്നും വടക്കോട്ട്‌ വണ്ടി കയറിയവരുടെ നിരയിലേക്ക്‌ നമ്മുടെ നയന്‍താരയും. ബോളിവുഡിലേക്ക്‌ നയന്‍സിനെ കൊണ്ടു പോകുന്നത്‌ വേറാരുമല്ല, കൊറിയോഗ്രാഫറായും നടനായും സംവിധായകനുമൊക്കെയായി തിളങ്ങിയ പ്രഭുദേവ തന്നെയാണ്‌. പ്രഭുദേവ സംവിധാനം ചെയ്യുന്ന ബോളിവുഡ്‌ ചിത്രത്തില്‍ നയന്‍സിനെ നായികയാക്കാനാണ്‌ തീരുമാനമെന്നറിയുന്നു.

കോളിവുഡില്‍ സൂപ്പര്‍ ഹിറ്റായ പോക്കിരിയുടെ ഹിന്ദി പതിപ്പ്‌ ഒരുക്കുന്ന തിരക്കിലാണിപ്പോള്‍ പ്രഭു. സല്‍മാന്‍ ഖാനെ നായകനാക്കി ഡെഡ്‌ ഓര്‍ എലൈവ്‌ എന്ന പേരില്‍ ഒരുക്കുന്ന ഈ ചിത്രം തിയറ്ററുകളിലെത്തുന്നതിന്‌ മുമ്പെ പ്രഭുദേവയ്‌ക്ക്‌ വന്‍ ഓഫറുകളാണ്‌ അവിടെ നിന്നും ലഭിയ്‌ക്കുന്നത്‌.

സല്‍മാന്‍ ചിത്രം പൂര്‍ത്തിയായാലുടന്‍ നയന്‍താര നായികയാവുന്ന സിനിമയുടെ വര്‍ക്കുകള്‍ ആരംഭിയ്‌ക്കുമെന്നാണ്‌ ബി ടൗണില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. തമിഴില്‍ സൂര്യ നായകനായ ആദവന്‍ എന്ന ചിത്രത്തിലാണ്‌ നയന്‍സ്‌ ഇപ്പോള്‍ അഭിനയിക്കുന്നത്‌. ഇതിന്‌ പുറമെ ചില മലയാളം, തെലുങ്ക്‌ പ്രൊജക്ടുകളും താരത്തിന്‌ പൂര്‍ത്തിയാക്കാനുണ്ട്‌. അതേ സമയം ഈ ഭാഷകളില്‍ നിന്നുള്ള പുതിയ പ്രൊജക്ടുകളൊന്നും നയന്‍സ്‌ സ്വീകരിയ്‌ക്കാത്തത്‌ ബോളിവുഡ്‌ ലക്ഷ്യമിട്ടാണെന്നും പറഞ്ഞു കേള്‍ക്കുന്നു.

പ്രഭുദേവയും നയന്‍സും തമ്മില്‍ രഹസ്യക്കല്യാണം കഴിച്ചുവെന്ന ഗോസിപ്പുകള്‍ കെട്ടടങ്ങുന്നതിന്‌ മുമ്പെയാണ്‌ ഇരുവരും വീണ്ടും ഒന്നിയ്‌ക്കുന്നത്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam