»   » ഒരു കോടി രൂപ: ഷാരൂഖും രാ വണ്ണും രക്ഷപ്പെട്ടു

ഒരു കോടി രൂപ: ഷാരൂഖും രാ വണ്ണും രക്ഷപ്പെട്ടു

Posted By:
Subscribe to Filmibeat Malayalam
Ra One
പടപ്പുറപ്പാടിനിറങ്ങും മുമ്പ് ഷാരൂഖിന്റെ രാ വണ്ണിന് തിരിച്ചടി. റിലീസിങിന് മുമ്പെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഒരുകോടി രൂപ കെട്ടിവയ്ക്കണമെന്ന കോടതിവിധിയാണ് ഷാരൂഖിനും സിനിമയ്ക്കും തിരിച്ചടിയായത്.

ടെലിവിഷന്‍ പ്രൊഡ്യൂസറും എഴുത്തുകാരനുമായ യാഷ് പട്‌നായിക്ക് ചിത്രത്തിനെതിരെ പരാതിയുമായി രംഗത്ത് വന്നതാണ് കിങ് ഖാന് തലവേദനയായത്. ചിത്രത്തിന്റെ ആശയം തന്റേതാണെന്ന് അവകാശപ്പെട്ടതാണ് പരാതിയ്ക്കിടയാക്കിയത്. പരാതിയില്‍ പ്രഥമദൃഷ്ട്യ കഴമ്പുണ്ടെന്ന് ബോംബെ ഹൈക്കോടതി പറയുകയും ചെയ്തതോടെ ഷാരൂഖ് ഞെട്ടിയെന്ന് തന്നെ പറയാം.

ദീപാവലിയ്ക്ക് റിലീസ് പ്രഖ്യാപിച്ച രാ വണ്ണിന്റെ റിലീസ് തടയുമെന്ന അവസ്ഥ വരെയെത്തിയപ്പോള്‍ സിനിമ വിതരണം ചെയ്യാനെടുത്ത ഇറോസ് എന്റര്‍ടെയ്ന്‍മെന്റിന്റെ അഭിഭാഷകന്റെ ഇടപെടലാണ് രക്ഷയായത്.

ശതകോടികള്‍ മുടക്കി നിര്‍മിച്ച രാ വണ്ണിന്റെ റിലീസിന് കുറച്ചുദിവസങ്ങളെയുള്ളുവെന്നും ഈ ഘട്ടത്തില്‍ ചിത്രത്തിന്റെ റിലീസ് തടയുന്ന തരത്തിലുള്ള തീരുമാനം ഉണ്ടാവരുതെന്നും ഇറോസിന്റെ അഭിഭാഷകന്‍ ജനക് ദ്വാരകദാസ് അഭ്യര്‍ഥിച്ചു. ഇത് കോടതി അംഗീകരിയ്ക്കുകയായിരുന്നു. ഒരു കോടി രൂപ കോടതിയില്‍ കെട്ടി വച്ചിട്ട് ചിത്രം റിലീസ് ചെയ്യാനാണ് കോടതി അനുവാദം കൊടുത്തിരിയ്ക്കുന്നത്. ശനിയാഴ്ച തുക കോടതിയില്‍ അടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ചിത്രത്തിന്റെ റിലീസ് തടയുമെന്ന മുന്നറിയിപ്പും കോടതി നല്‍കിയിട്ടുണ്ട്. രാ വണ്ണിന്റെ ആഗോള അവകാശം നൂറ്റമ്പത് കോടി മുടക്കിയാണ് ഇറോസ് വാങ്ങിയത്.

English summary
Just days before Ra.One's planned Diwali release, Shah Rukh Khan got a breather from the Bombay high court. On Friday, he and his company agreed to deposit Rs 1 crore to ensure the movie's release in theatres

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam