»   » ഹാട്രിക്കില്‍ കണ്ണു വച്ച് സല്‍മാന്‍

ഹാട്രിക്കില്‍ കണ്ണു വച്ച് സല്‍മാന്‍

Posted By:
Subscribe to Filmibeat Malayalam
salman
ബോളിവുഡില്‍ ഇപ്പോള്‍ ഏറ്റവും ഡിമാന്റുള്ള താരമായി മാറിയിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. റെഡി എന്ന ചിത്രം ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായതോടെയാണ് സല്‍മാന്റെ ടൈം ശരിക്കും തെളിഞ്ഞത്. ബോഡിഗാര്‍ഡ് ആണ് ഈദിന് തീയേറ്ററിലെത്തുന്ന സല്‍മാന്‍ ചിത്രം.

മലയാളത്തില്‍ ബോക്‌സ്ഓഫീസ് വിജയം നേടിയ ബോഡിഗാര്‍ഡ് എന്ന ചിത്രമാണ് ഹിന്ദിയില്‍ അതേപേരില്‍ പുനര്‍നിര്‍മ്മിച്ചത്. സല്‍മാനും കരീനയും ഒന്നിക്കുന്ന ചിത്രം ഹിറ്റാവുകയാണെങ്കില്‍ അത് സല്‍മാന്റെ കരിയറിലെ മറ്റൊരു റെക്കോര്‍ഡ് ആവും. മുന്‍ വര്‍ഷങ്ങളിലെ സല്‍മാന്റെ സല്‍മാന്റെ ഈദ് ചിത്രങ്ങളായ വാണ്ടഡ്(2009), ദബാംഗ്(2010) എന്നിവ ബോളിവുഡില്‍ വന്‍ വിജയം നേടി.ഇത്തവണ ബോഡിഗാര്‍ഡിന് വിജയം ആവര്‍ത്തിയ്ക്കാനായാല്‍ സല്‍മാനത് ഹാട്രിക് തന്നെയാകും.

സിദ്ദിഖ് സംവിധാനം ചെയ്ത ബോഡിഗാര്‍ഡ് മലയാളത്തിലും തമിഴിലും ഹിറ്റ്ചാര്‍ട്ടിലിടം നേടി. ഹിന്ദിയിലും സമാനമായ വിജയം ആവര്‍ത്തിച്ചാല്‍ അത് ചിത്രത്തിന്റേയും ഹാട്രിക് വിജയമാകും. എന്തായാലും രണ്ടു ഹാട്രിക് വിജയങ്ങള്‍ നേടി ബോര്‍ഡിഗാര്‍ഡ് ബോളിവുഡിന്റെ ചരിത്രത്തില്‍ ഇടം നേടുമോ എന്ന് കാത്തിരുന്ന് കാണാം

English summary

 The buzz around a Salman Khan-film release only gets bigger with Bodyguard. After two blockbuster Eid releases in the last two years— Wanted (2009) and Dabangg (2010), Salman is now looking forward to yet another festive hit with Bodyguard. Slated to hit the theatres on Sallu’s favourite Eid weekend (this time it coincides with yet another big festival—the Ganesh festival), there are high expectations from the film. It is a love story (with ample doses of action thrown in) and Salman has compared it to Maine Pyar Kiya.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam