»   » ഡോണ്‍ 2- ഷാരൂഖ് ലുക്ക് തരംഗമാവുന്നു

ഡോണ്‍ 2- ഷാരൂഖ് ലുക്ക് തരംഗമാവുന്നു

Posted By:
Subscribe to Filmibeat Malayalam
Don 2
ബോളിവുഡ് കിങ് ഖാന്റെ ഡോണ്‍ തിരിച്ചുവരുമ്പോള്‍ ഷാരൂഖ് ആരാധകരുടെ പ്രതീക്ഷകള്‍ മാനംമുട്ടുകയാണ്. കൂളിങ് ഗ്ലാസും ലെതര്‍ കോട്ടുമണിഞ്ഞ് ഡലയോഗ് കാച്ചുന്ന ഷാരൂഖിനെയും ഒരുപക്ഷേ അവര്‍ മനസ്സില്‍ കാണുന്നുണ്ടാവും! എങ്കിലത് മാറ്റാന്‍ തയാറായിക്കോളൂ, പ്രേക്ഷകരുടെ പ്രതീക്ഷകള്‍ അമ്പേ മാറ്റിമറിയ്ക്കുന്ന സ്റ്റൈലന്‍ ലുക്കിലാണ് ബോളിവുഡിലെ ഡോണിന്റെ രണ്ടാം വരവ്.

നീളന്‍ മുടി മുഖത്തിന് മുകളില്‍ അലക്ഷ്യമായിട്ട് വലതുകൈയ്യില്‍ ഡി എന്ന ടാറ്റൂവുമായി പുറത്തുവന്ന ഷാരൂഖിന്റെ പരുക്കന്‍ മുഖഭാവങ്ങളിലുള്ള ഡോണ്‍ സ്റ്റില്ലുകള്‍ ഇതിനോടകം സെന്‍സേഷനായിക്കഴിഞ്ഞു. ഇന്റര്‍നെറ്റില്‍ രണ്ട് ദിവസമായി ഡോണ് 2 സ്റ്റില്‍ അന്വേഷിച്ചെത്തുന്നവരും ഏറെയാണ്.

ഷാരൂഖിന്റെ തന്നെ മറ്റൊരു ബിഗ് ബജറ്റ് ചിത്രമായ രാ വണ്ണിന്റെ ഫസ്റ്റ് ലുക്കും വന്‍ വരവേല്‍പാണ് ലഭിച്ചത്. രണ്ട് സിനിമകളിലെയും വേഷവിധാനങ്ങള്‍ അപ്പാടെ വ്യത്യസ്തമായിരിക്കണമെന്ന് രണ്ട് സിനിമകളുടെ സംവിധായകരോടും ഷാരൂഖ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ബെര്‍ലിനിലും മലേഷ്യയിലുമായി ഷൂട്ടിങ് പുരോഗമിയ്ക്കുന്ന ഡോണ്‍ 2ന്റെ മുക്കാല്‍ ഭാഗം ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. ആദ്യഭാഗത്തില്‍ തികച്ചും വ്യത്യസ്തമായി ഡോണ്‍ 2 തിയറ്ററുകളിലെത്തിയ്ക്കാനാണ് സംവിധായകന്‍ ഫര്‍ഹാന്‍ അക്തറിന്റെ ശ്രമം.

ദീപാവലിയ്ക്ക് തിയറ്ററുകളിലെത്തുന്ന രാ വണ്ണും ക്രിസ്മസ് ചിത്രമായി തിയറ്ററുകളിലെത്തുന്ന ഡോണ്‍ 2ഉം ബോളിവുഡ് ബോക്‌സ് ഓഫീസ് പിടിച്ചുലയ്ക്കുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.

കാത്തിരിയ്ക്കാം ഡോണ്‍ കോ പകട്‌നാ മുഷ്‌കില്‍ ഹി നഹിം, നാമുംകിന്‍ ഹെ... എന്ന ഡയലോഗിന് വേണ്ടി...

English summary
It’s been a little more than a year since the last Shah Rukh Khan movie released but this year the star has two big releases — “Ra One” and “Don 2″.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam