»   » ഒരു ഭര്‍ത്താവ് വേണമെന്ന് തോന്നുന്നു: വിദ്യ

ഒരു ഭര്‍ത്താവ് വേണമെന്ന് തോന്നുന്നു: വിദ്യ

Posted By:
Subscribe to Filmibeat Malayalam
Vidya Balan
തനിയ്‌ക്കൊരു പങ്കാളിയുടെ സാമീപം വേണമെന്ന് തോന്നിത്തുടങ്ങിയിട്ടുണ്ടെന്ന് വിദ്യാബാലന്‍. വിവാഹത്തിനായി ഇനിയും കൂടുതല്‍കാലം കാത്തിരിക്കാന്‍ കഴിയില്ലെന്നും എത്രയും പെട്ടെന്ന് വിവാഹിതയാകാനാണ് തന്റെ ആഗ്രഹമെന്നും വിദ്യ പറയുന്നു.

വെറുമൊരു സൗഹൃദം മാത്രമല്ല താന്‍ ആഗ്രഹിക്കുന്നതെന്നും എല്ലാതരത്തിലും ഒരു സപ്പോര്‍ട്ട് നല്‍കുന്ന ഒരു പങ്കാളിയെയാണ് താന്‍ ആഗ്രഹിക്കുന്നതെന്നുമാണ് താരം പറയുന്നത്.

അടുത്തിടെ പുറത്തുവന്ന ഒരു അഭിമുഖത്തിലാണ് വിവാഹക്കാര്യത്തെക്കുറിച്ച് വിദ്യ മനസ്സുതുറന്നത്. അഭിമുഖത്തില്‍ തന്റെ തര്‍ന്ന പ്രണയത്തെക്കുറിച്ചും അതുമൂലമുണ്ടായ സങ്കടങ്ങളെക്കുറിച്ചുമെല്ലാം വിദ്യ പറഞ്ഞിട്ടുണ്ട്.

അതുമാത്രമല്ല ഇനി തന്റെ ജീവിതത്തിലേയ്ക്ക് വരുന്നത് ശരിയ്ക്കും തനിയ്ക്കുവേണ്ടിയുള്ള ഒരാള്‍ മാത്രമായിരിക്കണമെന്നാണ് വിദ്യയുടെ ആഗ്രഹം.

ഭര്‍ത്താവ്, കുട്ടികള്‍ കുടുംബം ഈ അവസ്ഥയോട് എനിക്ക് സ്‌നേഹമാണ്. വെറുതെയുള്ള സമയംകൊല്ലി ബന്ധങ്ങളില്‍ എനിയ്ക്ക് വിശ്വാസമില്ല.

അതുപോലെ തന്നെ ലിവ് ഇന്‍ റിലേഷന്‍സിലും എനിക്ക് താല്‍പര്യമില്ല, ഞാന്‍ വിവാഹിതയും അമ്മയുമായിക്കാണാന്‍ എന്റെ മാതാപിതാക്കള്‍ ആഗ്രഹിക്കുന്നു- വിദ്യ പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam