»   » ഷാരൂഖിനെക്കാള്‍ കരുത്തന്‍ അമീര്‍ ഖാന്‍

ഷാരൂഖിനെക്കാള്‍ കരുത്തന്‍ അമീര്‍ ഖാന്‍

Posted By:
Subscribe to Filmibeat Malayalam
Aamir Khan more powerful than Shahrukh
ബോളിവുഡിന്റെ രാജാവാര്? കഴിഞ്ഞ കുറെക്കാലങ്ങളായി ആവര്‍ത്തിച്ച് ചോദിയ്ക്കപ്പെടുന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എളുപ്പമല്ല, എന്നാല്‍ ബോളിവുഡിലെ വിജയങ്ങളുടെ കണക്കെടുക്കുമ്പോള്‍ അതാത് കാലത്തെ ഒന്നാമന്‍മാരെ കണ്ടെത്താന്‍ ഏറെ വിഷമമില്ല. 2008-09ലെ ഹിന്ദി സിനിമകളുടെ വിജയങ്ങള്‍ കണക്കിലെടുത്ത് ഫിലിംഫെയര്‍ മാഗസിന്‍ തയാറാക്കിയ ബോളിവുഡിലെ ടോപ് 10 പവര്‍ലിസ്റ്റ് ഷാരൂഖിനെക്കാള്‍ കരുത്തന്‍ അമീര്‍ ഖാനാണെന്ന് പ്രഖ്യാപിയ്ക്കുന്നു.

2008 അവസാനം പുറത്തിറങ്ങിയ ഗജിനിയുടെ വിജയത്തിന് പിന്നാലെ അമീറിന്റെ 3 ഇഡിയറ്റ്‌സും ഗംഭീരവിജയമാണ് നേടിയത്. ഇതാണ് ബോളിവുഡിലെ ഏറ്റവും വലിയ കരുത്തനെന്ന വിശേഷണത്തിന് അമീറിനെ അര്‍ഹനാക്കുന്നതെന്ന് ഫിലിംഫെയര്‍ മാഗസിന്‍ പറയുന്നു.

ഇക്കലയളവില്‍ ഷാരൂഖിന് രണ്ട് പരാജയങ്ങള്‍ നേരിടേണ്ടി വന്നു. ദുല്‍ഹ മില്‍ഗയ, ബില്ലു എന്നീ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. 2010ന്റെ തുടക്കത്തിലെത്തിയ മൈ നെയിം ഈസ് ഖാനാണെങ്കില്‍ 3 ഇഡിയറ്റ്‌സിന് പിന്നില്‍ നില്‍ക്കാനെ കഴിഞ്ഞുള്ളൂ. കളക്ഷന്‍ റെക്കാര്‍ഡുകള്‍ തിരുത്തിക്കുറിച്ച 3 ഇഡിയറ്റ്‌സിന്റെ സംവിധായകന്‍ രാജ്കുമാര്‍ ഹിരാണിയാണ് പവര്‍ലിസ്റ്റിലെ മൂന്നാമന്‍. ഓസ്‌കാര്‍ ജേതാവ് എആര്‍ റഹ്മാന്‍ നാലാമതും കരണ്‍ ജോഹറിന്റെ പ്രൊഡക്ഷന്‍ കമ്പനി ധര്‍മ പ്രൊഡക്ഷന്‍ അഞ്ചാമതുമാണ്. ആറും ഏഴും സ്ഥാനങ്ങള്‍ യാഷ് രാജ് ഫിലിംസും അമീര്‍ ഖാന്‍ പ്രൊഡക്ഷന്‍സും വീതം വെച്ചെടുത്തിട്ടുണ്ട്.

കുര്‍ബാന്‍, കംബത്ത് ഇഷ്ഖ്, 3 ഇഡിയറ്റ്‌സ് തുടങ്ങിയ സിനിമകളില്‍ നായികയായി കരീന കപൂറാണ് ലിസ്റ്റില്‍ എട്ടാമത്. ഋത്വിക്ക് ഒമ്പതാമനായപ്പോള്‍ പത്താമതായി ബോളിവുഡ് താരം കത്രീന കെയ്ഫും പട്ടികയില്‍ ഇടം കണ്ടെത്തി.

വാണ്ടഡ് എന്നൊരു ഹിറ്റുണ്ടെങ്കിലും ഖാന്‍ ത്രിമൂര്‍ത്തികളിലൊരാളായ സല്‍മാന്‍ ഖാന് ആദ്യപത്തില്‍ എത്താന്‍ കഴിഞ്ഞില്ലെന്നും ഫിലിം ഫെയര്‍ പറയുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam