»   » അമീര്‍ഖാന്‍ ഐറ്റം ബോയ് ആകുന്നു

അമീര്‍ഖാന്‍ ഐറ്റം ബോയ് ആകുന്നു

Posted By:
Subscribe to Filmibeat Malayalam
Aamir Khan
ഐറ്റം നമ്പറുകള്‍ ബോളിവുഡിലെ താരസുന്ദരിമാര്‍ക്കു മാത്രം പറഞ്ഞിട്ടുള്ളതാണെന്ന ധാരണ തിരുത്തിക്കുറിയ്ക്കാനൊരുങ്ങുകയാണ് അമീര്‍ഖാന്‍. ഡല്ലി ബെല്ലി എന്ന സിനിമയിലാണ് അമീര്‍ ഐറ്റം ബോയ് ആകുന്നത്.

ഡല്ലി ബെല്ലിയിലെ ഐറ്റം നമ്പര്‍ ചെയ്യാന്‍ പറ്റിയ ഒരു നടിയെ കിട്ടിയില്ലെങ്കില്‍ ആ വേഷം താന്‍ തന്നെ ചെയ്യുമെന്ന നിലപാടിലായിരുന്നു അമീര്‍. കത്രീന കൈഫിനെ ആയിരുന്നു ഈ ഐറ്റം നമ്പര്‍ ചെയ്യാന്‍ പരിഗണിച്ചിരുന്നത്. എന്നാല്‍ ഇമ്രാന്‍ ഖാനുമൊത്തുള്ള മേരെ ബ്രദര്‍ കി ദുല്‍ഹന്‍ റിലീസാകാനിരിയ്‌ക്കെ ഇമ്രാന്‍ അഭിനയിക്കുന്ന മറ്റൊരു പടത്തില്‍ ഐറ്റം നമ്പര്‍ ചെയ്യുന്നതിനോട് കത്രീനയ്ക്കു താത്പര്യമില്ലായിരുന്നു. ഈ ഐറ്റം നമ്പറിനായി മല്ലിക ഷെരാവത്തിനേയും ദീപിക പദുക്കോണിനേയും സമീപിച്ചെങ്കിലും അവരും കൈമലര്‍ത്തിയതോടെ അമീര്‍ റിസ്‌ക്കേറ്റെടുക്കാന്‍ തയ്യാറാവുകയായിരുന്നു.

അഭിനവ് ഡിയോ സംവിധാനം ചെയ്ത് ബോസ്‌കോ കൊറിയോഗ്രാഫി നിര്‍വ്വഹിച്ച ഐറ്റം നമ്പറിന്റെ ഷൂട്ടിങ് അതീവ രഹസ്യമായാണ് നടത്തിയത്. മൊബൈല്‍ ഫോണിന് സമ്പൂര്‍ണ്ണ നിരോധനമേര്‍പ്പെടുത്തിയിരുന്നു. അഞ്ച് ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയായി. എന്തായാലും അമീര്‍ ആരാധകരെ നിരാശപ്പെടുത്തില്ലെന്നു കരുതാം.

English summary
whoever said this was purely female territory will have to answer to Aamir Khan, who has dared to rise to the occasion and give these ladies a run for their money, in the item song for Delhi Belly.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam