»   » ഐശ്വര്യയ്ക്ക് പെണ്‍കുഞ്ഞെന്ന് പ്രവചനം

ഐശ്വര്യയ്ക്ക് പെണ്‍കുഞ്ഞെന്ന് പ്രവചനം

Posted By:
Subscribe to Filmibeat Malayalam
Aishwarya Rai
ഐശ്വര്യ റായി ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ രാജ്യത്തെ ജ്യോതിഷികളെല്ലാം ഐശ്വര്യയുടെ കുഞ്ഞ് ആണായിരിക്കുമോ പെണ്ണായിരിക്കുമോയെന്ന് പ്രവചിക്കുന്ന തിരക്കിലാണ്. നേരത്തേ ഐശ്വര്യയും അഭിഷേക് ബച്ചനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ സമയത്തും ഇവരുടെ ദാമ്പത്യത്തെക്കുറിച്ചും മറ്റും ഇത്തരത്തില്‍ ഒട്ടേറെ പ്രവചനങ്ങള്‍ പുറത്തുവന്നിരുന്നു.

പലതരത്തിലുള്ള പ്രവചനങ്ങളാണ് അഭിഷേക്-ഐശ്വര്യ ദമ്പതികള്‍ക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞിനെക്കുറിച്ച് പുറത്തുവരുന്നത്. ചില ജ്യോതിഷികള്‍ മാലാഖയെപ്പോലെ സുന്ദരിയായ ഒരു പെണ്‍കുഞ്ഞാണ് ഇവര്‍ക്ക് ജനിയ്ക്കുകയെന്നാണ് പറയുന്നത്. അതേസമയം ഇരട്ടക്കുട്ടികള്‍ ജനിയ്ക്കാനാണ് സാധ്യതയെന്നാണ് മറ്റു ചിലര്‍ പറയുന്നത്. ഇതിന് രണ്ടിനുംസാധ്യതയുണ്ടെന്നാണ് പ്രശസ്ത ന്യൂമറോളജി(സംഖ്യാശാസ്ത്രം)സ്റ്റായ ഭാവിക് സാംഗ്വി പറയുന്നത്.

2010 നവംബറില്‍ തന്നെ താന്‍ ഈ കാര്യം പ്രവചിച്ചിരുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. 2011 ല്‍ മാതൃത്വത്താല്‍ ഐശ്വര്യ അനുഗ്രഹിക്കപ്പെടുമെന്ന ആ പ്രവചനം ഇപ്പോള്‍ യാഥാര്‍ത്ഥ്യമായി. പെണ്‍കുഞ്ഞാണോ, ആണ്‍കുഞ്ഞാണോ എന്ന ചോദ്യത്തിന് പെണ്‍കുഞ്ഞിനാണ് സാദ്ധ്യതയെന്നായിരുന്നു സാംഗ്വിയുടെ മറുപടി.

ഐശ്വര്യയുടെ ഭാഗ്യ നമ്പര്‍ അഞ്ചാണ്. 1973 നവംബര്‍ ഒന്നിനായിരുന്നു ഐശ്വര്യ ജനിച്ചത്. അഭിഷേകിന്റെ ഭാഗ്യനമ്പറും അഞ്ചു തന്നെ. ജനനം 1976 ഫെബ്രുവരി അഞ്ചിന്. ഇങ്ങനെ ഒരേ നമ്പറുകളാണ് ദമ്പതികള്‍ക്ക് വരുന്നതെങ്കില്‍ ഇരട്ടക്കുട്ടികള്‍ക്ക് സാദ്ധ്യതയുണ്ട്.

ജെമിനി രാശിയില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്കാണ് സാദ്ധ്യതയെന്നും സാംഗ്വി വ്യക്തമാക്കി. അമ്മയെ പോലെ സൗന്ദര്യത്തില്‍ മാലാഖയായിരിക്കും മകളും. എന്നാല്‍ പൊക്കത്തില്‍ അച്ഛനെ പോലെയാകും കുഞ്ഞെന്നും പ്രവചനത്തില്‍ പറയുന്നു. ഒരുകാര്യം സ്വാംഗി തീര്‍ത്തു പറയുന്നു ഈ കുഞ്ഞ് അമ്മയെപ്പോലെതന്നെ വലിയ താരമായി മാറും.

English summary
This is a good time for Aishwarya and Abhishek to have a baby, say astrologers, adding that the li’l one will also be a big star. “Abhi-Ash’s baby will become a superstar,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam