»   » കിടപ്പറരംഗം മാറ്റിയാല്‍ അഭിനയിക്കാമെന്ന് ആഷ്

കിടപ്പറരംഗം മാറ്റിയാല്‍ അഭിനയിക്കാമെന്ന് ആഷ്

Posted By:
Subscribe to Filmibeat Malayalam
Aishwarya Rai
ബോളിവുഡിലെ ശ്രദ്ധേയ സംവിധായകന്‍ മഥൂര്‍ ഭണ്ഡാര്‍ക്കറുടെ ഡ്രീം പ്രൊജക്ടായ ഹീറോയിനില്‍ അഭിനയിക്കാന്‍ ഐശ്വര്യ റായ് സമ്മതം മൂളിയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഒരു പ്രധാന ഉപാധി മുന്നോട്ടുവച്ചുകൊണ്ടാണത്രേ ഐശ്വര്യ ചിത്രത്തില്‍ അഭിനയിക്കാമെന്ന് പറഞ്ഞിരിക്കുന്നത്.

കാര്യം മറ്റൊന്നുമല്ല കൂടുതല്‍ സെക്‌സിയായ ലവ് മേക്കിങ് സീനുകളില്‍ തനിക്ക് അഭിനയിക്കാന്‍ കഴിയില്ലെന്നാണ് ഐശ്വര്യ പറയുന്നത്്. ചിത്രത്തിലെ ഏതാനും കിടപ്പറ രംഗങ്ങളില്‍ മാറ്റംവരുത്തണമെന്നും താരം ആവശ്യപ്പെട്ടിട്ടുണ്ടത്രേ.

നേരത്തെ ചിത്രത്തിലേക്ക് കരീന കപൂറിനെ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ ചിത്രത്തിലെ കഥാപാത്രത്തിന് യഥാര്‍ത്ഥ ജീവിതവുമായി സാമ്യമുള്ളതും തീവ്രമായ ലൗ മേക്കിംഗ്' സീനുകളും കാരണം കരീന മടിച്ചുമടിച്ചുനില്‍ക്കുകയായിരുന്നു.

ഇക്കാരണത്തില്‍ സമയം കുറേ നഷ്ടപ്പെട്ടതിനാലും ചിത്രം വേഗത്തില്‍ തീര്‍ക്കുവാന്‍ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടതിനാലും നായികയെ മാറ്റുവാന്‍ മഥൂര്‍ തീരുമാനിക്കുകയായിരുന്നുവത്രേ. ഈ സമയത്ത് ഒരു അനുഗ്രഹം പോലെയാണ് ഐശ്വര്യ റോള്‍ ചെയ്യാമെന്ന സമ്മതം മൂളിയത്.

പക്ഷേ ഇത് കരീനയുടെ കാര്യം പോലെതന്നെയായിരിക്കുകയാണ് ഇപ്പോള്‍, ചിത്രത്തിന്റെ ഹൈലൈറ്റായ കിടപ്പറ സീനുകളില്‍ കത്തിവയ്ക്കാനാണ് ഐശ്വര്യയും ആവശ്യപ്പെട്ടിരിക്കുന്നത്. ഇനിയിപ്പോള്‍ അറിയാനുള്ളത് ഏറെ സൂക്ഷ്മതയോടെ ചിത്രമൊരുക്കുന്ന മഥൂര്‍ സീനുകളില്‍ മാറ്റംവരുമോയെന്നാണ്.

ചിത്രത്തിലെ ഏറ്റവും പ്രധാനമായ തീപാറുന്ന ലൗ മേക്കിംഗ് സീനുകളില്‍ മാറ്റംവരുത്തുവാന്‍ മഥൂര്‍ തീരുമാനിക്കുകയില്ലെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. അതിനാല്‍ ഐശ്വര്യയ്ക്കുപുറമെ മറ്റ്താരങ്ങളെയും അന്വേഷിക്കുന്നതായി സംസാരമുണ്ട്.

ചിത്രത്തിലേക്ക് ആഷിനെയും മറ്റുതാരങ്ങളെയും തേടിയെന്ന വാര്‍ത്ത ശരിയല്ലെന്ന് മഥൂര്‍ പറഞ്ഞതായും വാര്‍ത്തകളുണ്ട്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam