»   » ഐശ്വര്യ ഗര്‍ഭിണിയായത് നന്നായി: റസല്‍ പീറ്റര്‍

ഐശ്വര്യ ഗര്‍ഭിണിയായത് നന്നായി: റസല്‍ പീറ്റര്‍

Posted By:
Subscribe to Filmibeat Malayalam
Aishwarya Rai
ഐശ്വര്യ റായി എല്ലാവര്‍ക്കും പ്രിയപ്പെട്ടവളാണ്, സൗന്ദര്യത്തിന്റെയും കാര്യത്തിലായാലും അഭിനയത്തിന്റെ കാര്യത്തിലായാലും അതിന് മറുവാക്കില്ല. എന്നാല്‍ ആഗോള ചലച്ചിത്രവേദികളില്‍ ഇന്ത്യയുടെ പ്രതിനിധിയായി കരുതിപ്പോരുന്ന ഐശ്വര്യയെക്കുറിച്ച് കനേഡിയന്‍ കോമഡി താരമായ റസല്‍ പീറ്ററിന് അത്ര നല്ല അഭിപ്രായമൊന്നുമില്ല.

ഐശ്വര്യ സുന്ദരിയാണെന്നകാര്യത്തില്‍ ഇന്ത്യന്‍ വംശജന്‍ കൂടിയായ പീറ്ററിന് മറിച്ചൊരു അഭിപ്രായമില്ല. എന്നാല്‍ അഭിനയത്തിന്റെ കാര്യത്തില്‍ ഐശ്വര്യ വലിയ സംഭവമൊന്നുമല്ലെന്നാണ് പീറ്റര്‍ പറയുന്നത്. ഐശ്വര്യയ്ക്ക് അഭിനയിക്കാന്‍ അറിയില്ലെന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍.

വലിയ തമാശക്കാരനായ റസല്‍ താന്‍ വളരെ കാര്യമായാണ് ഈ നിരീക്ഷണം നടത്തിയതെന്ന് പറയുന്നു. ഐശ്വര്യയുടെ സിനിമാ ജീവിതത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് ഒരു നല്ല നടിയെന്ന നിലയില്‍ ഐശ്വരയ ഒന്നും ചെയ്തിട്ടില്ലെന്നും എന്നാല്‍ അവര്‍ വളരെ സുന്ദരിയാണെന്നും റസല്‍ പറഞ്ഞത്.

ഐശ്വര്യ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ റസല്‍ ആദ്യം അഭിനന്ദനം അറിയിച്ചത് അഭിഷേക് ബച്ചനെയാണ്. കാരണം ഇത്ര മോശം അഭിനയം കാഴ്ചവെക്കുന്ന ഐശ്വര്യയെ കൂടുതല്‍ ബോറാകാന്‍ അനുവദിക്കാതെ വീട്ടിലിരുത്തിയതിനാണ് ആ അഭിനന്ദനമെന്നും റസല്‍ പറഞ്ഞു.

English summary
Russell Peters will stop at nothing. The 41 year old half Indian, half Canadian funnyman can’t get over quelling anything and everything with his quick wit, even if it means putting Aishwarya Rai Bachchan to shame for the nth time,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam