»   » അസിന്റെ കാമുകവേഷം അഭിഷേക് ബച്ചന്‍ നിരസിച്ചു

അസിന്റെ കാമുകവേഷം അഭിഷേക് ബച്ചന്‍ നിരസിച്ചു

Posted By:
Subscribe to Filmibeat Malayalam
Abhishek Bachchan
പ്രകാശ് ഝായുടെ പുതിയ ചിത്രത്തില്‍ അസിന്റെ കാമുകനായ് അഭിനയിക്കാന്‍ അഭിഷേക് ബച്ചന്‍ തയ്യാറായില്ല. തീവ്ര ഇടതുപക്ഷ നിലപാടുള്ള പ്രമേയമാണ് ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നത്.

ബോളിവുഡില്‍ അസിന്‍ ശ്രദ്ധിക്കപ്പെടുന്ന വേഷമായിരുന്നു ഇതെങ്കിലും അഭിഷേക് ബച്ചന്റെ പിന്‍മാറ്റത്തോടെ അസിനും തന്റെ കഥാപാത്രത്തെ ഉപേക്ഷിച്ചുവത്രേ...

പുതിയതാരങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രകാശ്് ഝാ. രോഹിത് ഷെട്ടിയുടെ ബോല്‍ബച്ചന്‍ എന്ന ചിത്രത്തില്‍ അഭിഷേക് ബച്ചന്റെ സഹോദരിയായ് അസിന്‍ അഭിനയിക്കുന്നതുകൊണ്ടാണ് ഈ പിന്‍മാറ്റം എന്നാണ് പറയപ്പെടുന്നത്.

സഹോദരിയായ് അഭിനയിച്ച നടിയോടൊപ്പം ഉടന്‍ തന്നെ മറ്റൊരു ചിത്രത്തില്‍ കാമുകനാവാന്‍ ബുദ്ധിമുട്ടാണെന്നാണ് ബച്ഛന്‍ പുത്രന്റെ നിലപാടത്രേ...എന്തായാലും അഭിഷേകില്ലെങ്കിലും താനുമില്ലെന്ന നിലപാടിലേക്ക് അസിന്‍ പിന്‍വലിഞ്ഞത് ശരിയായില്ല എന്നു തോന്നുന്നു.

ശ്രദ്ധിക്കപ്പെടുന്ന ചിത്രങ്ങളും കഥാപാത്രങ്ങളുമാണ് ഇന്ന് അസിന് ബോളിവുഡില്‍ ആവശ്യം. ബോളിവുഡിലെ ചില കളികളാണ് ഇതിനുപിന്നിലെന്നും കേള്‍ക്കുന്നു. മലയാളിയും തെന്നിന്ത്യന്‍ സൂപ്പര്‍ താരറാണിയുമായ അസിനെ ബോളിവുഡില്‍ അത്രക്കങ്ങോട്ട് അംഗീകരിക്കാന്‍ അവസരമൊരുക്കില്ല എന്ന കളി തന്നെയാണത്രേ ഇതിനു പിന്നില്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്നത്.

English summary
News that Asin and Abhishek Bachchan are a part of Prakash Jha's next has been doing the rounds since a while. However, sources close to the actors state otherwise.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X