100 ക്രോര്‍ ക്ലബില്‍ കരീനയ്‌ക്കൊപ്പം അസിനും

ബോക്‌സ് ഓഫീസില്‍ നൂറ് കോടി രൂപയ്ക്ക് മേല്‍ കളക്ട് ചെയ്ത ചിത്രങ്ങളില്‍ രണ്ട് തവണ നായികയാവുകയെന്ന ഭാഗ്യമാണ് അസിനെ തേടിയെത്തിയിരിക്കുന്നത്.
3 ഇഡിയറ്റ്‌സ്, ഗോല്‍മാല്‍ 3, ഈ സിനിമകളിലൂടെയായിരുന്നു കരീന ഈ നേട്ടം സ്വന്തമാക്കിയത്. ബോളിവുഡിലെ അരങ്ങേറ്റ ചിത്രമായ ഗജിനിയിലൂടെ 100 ക്രോര്‍ ക്ലബിലെത്തിയ അസിന്റെ പുതിയ ചിത്രമായ റെഡിയും ശതകോടിയെന്ന നാഴികക്കല്ല് പിന്നിട്ടുകഴിഞ്ഞു.
ഇതുവരെ വെറും ആറ് സിനിമകള്‍ മാത്രമാണ് ബോളിവുഡില്‍ നൂറ് കോടിയ്ക്ക് മേല്‍ കളക്ട് ചെയ്തിട്ടുള്ളത്. 3 ഇഡിയറ്റ്‌സ് (202 കോടി), യന്തിരന്‍/റോബോട്ട് (ഏതാണ്ട് 150 കോടി), ദബാങ് (140 കോടി), ഗജിനി (115 കോടി) ഗോല്‍മാല്‍ 3 (108 കോടി) ഏറ്റവുമൊടുവില്‍ റെഡി (110 കോടി)യും ആ പട്ടികയിലെത്തിക്കഴിഞ്ഞു.
വരും ആഴ്ചകളില്‍ തിയറ്റര്‍ കളക്ഷനില്‍ റെഡി ഏറെ മുന്നിലെത്തുമെന്നാണ് സിനിമാപണ്ഡിറ്റുകളുടെ വിലയിരുത്തല്‍. റെഡി കൂടി ഹിറ്റാവുന്നതോടെ അസിനും ബോളിവുഡിലെ പൊന്നുംവിലയുള്ള താരമായി മാറുകയാണ്.


Click it and Unblock the Notifications











