»   » മുംബൈ അധോലോകത്തിന്റെ കഥയുമായി ദാവൂദിന്റെ ബന്ധു

മുംബൈ അധോലോകത്തിന്റെ കഥയുമായി ദാവൂദിന്റെ ബന്ധു

Posted By:
Subscribe to Filmibeat Malayalam
 Dawood Ibrahim
മുംബൈ: മുംബൈ അധോലോകത്തിന്റെ കഥ വെള്ളിത്തിരയിലെത്തിയ്ക്കാന്‍ ഒരുങ്ങുകയാണ് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കറുടെ മരുമകന്‍ സുബീര്‍ ഖാന്‍. ലഖീര്‍ കാ ഫക്കീര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് സുബീര്‍.

മുംബൈ അധോലോകത്തെ അടുത്തറിഞ്ഞിട്ടുള്ള സുബീറിന് മറ്റാരെക്കാളും നന്നായി തനിയ്ക്ക് ഈ കഥ വെള്ളിത്തിരയിലെത്തിയ്ക്കാനാവുമെന്ന ആത്മവിശ്വാസമുണ്ട്. ദാവൂദ് ഇബ്രാഹിം, ചോട്ടാ ഷക്കീല്‍ എന്നിവരെ പോലെ മുംബൈ അധോലോകത്തിന്റെ സ്പന്ദനങ്ങളറിയുന്ന ഡോനഗരിയില്‍ ജനിച്ചു വളര്‍ന്ന സുബീറിന്റെ കമ്പം വെള്ളിത്തിരയിലായിരുന്നു.

കഴിഞ്ഞ 15 വര്‍ഷമായി സിനിമാരംഗത്തുള്ള സുബീറിന് സ്വന്തമായി ഒരു പ്രൊഡക്ഷന്‍ കമ്പനിയും ഉണ്ട്. ഈ ചിത്രം നിര്‍മ്മിയ്ക്കുന്നതും സുബീറിന്റെ കമ്പനി തന്നെ. സിനിമയിലെ പല രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് അധോലോകത്തിന് വേരോട്ടമുള്ള മുംബൈയിലെ തെരുവുകളില്‍ തന്നെ. എന്നാല്‍ പോലീസിന്റെ സഹായമില്ലാതെ തന്നെ തനിയ്ക്ക് ഷൂട്ടിങ് പൂര്‍ത്തിയാക്കാനായത് ഇവിടത്തുകാര്‍ക്ക് തന്നെ നന്നായി അറിയാവുന്നത് കൊണ്ടാണെന്ന് സുബീര്‍ പറയുന്നു. 2.5 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം നവംബര്‍ 25ന് തീയേറ്ററുകളിലെത്തും.

English summary
India's most wanted man shot by own relative! No, this is not the fanciful working of a tapori journalist, but a story in reel life. Zubair Khan, son-in-law of Dawood Ibrahim's sister Haseena Parkar, is making a film on the life and crimes of the fugitive underworld don.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam