»   » ജോണ്‍ യോദ്ധാവിന്റെ വേഷത്തില്‍

ജോണ്‍ യോദ്ധാവിന്റെ വേഷത്തില്‍

Posted By:
Subscribe to Filmibeat Malayalam
Joha Abraham
ബോളിവുഡിലെ സ്‌റ്റൈലിഷ് ഹീറോ ജോണ്‍ എബ്രഹാം പീരിയഡ് ചിത്രത്തില്‍ നായകനാവുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന യുദ്ധ ചിത്രത്തില്‍ ഒരു വീരയോദ്ധാവിന്റെ വേഷത്തിലാണ് ജോണ്‍ ഇത്തവണയെത്തുന്നത്.

ഒരു നടനെന്ന നിലയില്‍ ഈ സിനിമ തനിയ്ക്ക് വെല്ലുവിളിയാണെന്നും ഇതുവരെ താന്‍ അത്തരമൊരു വേഷം അവതരിപ്പിച്ചിട്ടില്ല-ജോണ്‍ പറയുന്നു. ജോണിന്റെ സുഹൃത്തും പ്രമുഖ പരസ്യ സംവിധായകനുമായ സബല്‍ ഷെഖാത്താണ് ഇനിയും പേരിട്ടിട്ടില്ലാത്ത പ്രൊജക്ടിന്റെ സംവിധായകന്‍.

ഒട്ടേറെ യുദ്ധരംഗങ്ങളുള്ള സിനിമയ്ക്ക് വേണ്ടി ജോണ്‍ മാര്‍ഷല്‍ ആര്‍ട്‌സ് പരിശീലിയ്ക്കാനുള്ള ഒരുക്കത്തിലാണ് ജോണ്‍.

മധു മന്‍ന്തെന നിര്‍മ്മിയ്ക്കുന്ന ചിത്രം ഒരു നോവലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് നിര്‍മ്മിയ്ക്കുന്നത്. നോവല്‍ ഏതെന്ന് വെളിപ്പെടുത്തിയെങ്കിലും ഏകദേശം 75 ലക്ഷം രൂപയ്ക്കാണ് നോവല്‍ സിനിമയാക്കാനുള്ള അവകാശം നിര്‍മാതാവ് സ്വന്തമാക്കിയിരിക്കുന്നത്. പടച്ചട്ടയണിഞ്ഞ് വരുന്ന വീരയോദ്ധാവായി ജോണിനെ അടുത്ത് തന്നെ കാണാമെന്നും നിര്‍മാതാവ് പറയുന്നു.

ദോസ്താനയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായതിന് യുദ്ധ ചിത്രത്തിന് വേണ്ട ഒരുക്കങ്ങള്‍ ജോണ്‍ ആരംഭിയ്ക്കും. ദോസ്താനയിലെ ശരീര പ്രദര്‍ശനത്തിലൂടെ ഏറെ ആരാധകരെ നേടിയെടുത്ത ജോണ്‍ ദോസ്താന രണ്ടിലും അത് ആവര്‍ത്തിയ്ക്കുമോയെന്നാണ് ബോളിവുഡ് ഉറ്റുനോക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam