»   » ചുംബനക്കേസ്: ശില്‍പ്പയ്ക്ക് ശ്വാസം വിടാം

ചുംബനക്കേസ്: ശില്‍പ്പയ്ക്ക് ശ്വാസം വിടാം

Posted By:
Subscribe to Filmibeat Malayalam
Shilpa Shetty
ബോളിവുഡ് സുന്ദരി ശില്‍പ്പ ഷെട്ടിയെ ഏറെക്കാലം വട്ടംചുറ്റിച്ച സംഭവമായിരുന്നു റിച്ചാര്‍ഡ് ഗെരെയുടെ ചുംബനം. 2007ല്‍ ദില്ലിയിലെ എയ്ഡ്‌സ് ബോധവത്ക്കരണ പരിപാടിയ്ക്കിടെയാണ് ഏവരെയും ഞെടിച്ച് റിച്ചാര്‍ഡ് പരസ്യമായി ശില്‍പ്പയെ ചുംബിച്ചത്. സംഭവം വിവാദമായതോടെ ശില്‍പ്പയ്ക്കും ഗെരെയ്ക്കുമെതിരെ പൊലീസ് ക്രിമിനല്‍ കേസുമെടുത്തു.

ചുംബനത്തിന്റെ ചൂടൊക്കെ എല്ലാവരും മറന്നെങ്കിലും ഈ കേസില്‍ ഇതുവരെ തീരുമാനമായിട്ടില്ല. എന്നാലിപ്പോള്‍ കേസ് സംബന്ധിച്ച് ശില്‍പ്പ നല്‍കിയിരിക്കുന്ന അപേക്ഷയില്‍ അനുകൂല വിധി വന്നിരിയ്ക്കുന്നതാണ് പുതിയ വിശേഷം. രാജസ്ഥാനിലെ വിവിധ കോടതികളില്‍ നടക്കുന്ന കേസെല്ലാം കൂടി മുംബൈയി ലെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലേക്കു മാറ്റിയാല്‍ സൗകര്യമായിരുന്നുവെന്ന് ശില്‍പ്പ നല്‍കിയ അപേക്ഷയില്‍ പറഞ്ഞിരുന്നു.

ഇതോടെ ചുംബനക്കേസിലെ വാദവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ കോടതികളില്‍ കയറിയിറങ്ങേണ്ട ഗതികേടില്‍ നിന്നും ശില്‍പ്പ തലയൂരിയിരിയ്ക്കുകയാണ്. കേസ് കഴിയുന്നതു വരെ ശില്‍പ്പ, ഇന്ത്യ വിട്ടു പോകാന്‍ പാടില്ലെന്ന ഓര്‍ഡറിലും സ്‌റ്റേ നല്‍കി. ഇനി മുംബൈ കോടതിയുടെ അനുകൂല വിധിയാവും ബോൡവുഡ് സുന്ദരി കാത്തിരിയ്ക്കുന്നത്.

English summary
Three cases filed in 2007 in Rajasthan and Uttar Pradesh against Bollywood actress Shilpa Shetty for publicly kissing Hollywood star and AIDS awareness campaigner Richard Gere were Monday transferred by the Supreme Court to a Mumbai court

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam