»   » സൊനാക്ഷിയുടെ ഐറ്റം 3ഡിയില്‍

സൊനാക്ഷിയുടെ ഐറ്റം 3ഡിയില്‍

Posted By:
Subscribe to Filmibeat Malayalam
Sonakshi
ബോളിവുഡിലെ ആദ്യ 3ഡി ഐറ്റം സോങുമായി സൊനാക്ഷി സിന്‍ഹ വരുന്നു. അക്ഷയ് കുമാര്‍ നായകനാവുന്ന ജോക്കറിലാണ് പുതിയ ഐറ്റം നമ്പറുമായി സൊനാക്ഷിയെ പ്രേക്ഷകര്‍ക്ക് കാണാനാവുക. കമല്‍ഹാസന്റെ വിശ്വരൂപത്തില്‍ നിന്നും സൊനാക്ഷി ഔട്ടായതിന് പിന്നാലെയാണ് 3ഡി ഐറ്റത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്നിരിയ്ക്കുന്നത്.

ജോക്കറില്‍ നായകന്‍ അക്ഷയ് കുമാറാണെങ്കിലും സൊനാക്ഷിയുടെ 3ഡി ഐറ്റത്തെപ്പറ്റിയാണ് ബോളിവുഡില്‍ ചര്‍ച്ച ചൂടുപിടിയ്ക്കുന്നത്. 'ഡാന്‍സ് കര്‍ലേ ഇംഗ്ലീഷ് മേ' എന്നു തുടങ്ങുന്ന ഗാനത്തിനാണ് സൊണാക്ഷി ചുവടു വയ്ക്കുക. ഗാനരംഗം ഇതിനകം സെന്‍സേഷനായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു.

ഇതുവരെയുള്ള ഐറ്റം ഡാന്‍സുകളിലെ സുന്ദരിമാര്‍ വെള്ളിത്തിരയില്‍ മാത്രമാണ് ആടിത്തിമര്‍ത്തതെങ്കില്‍ ഡബാങ് ഗേളിന്റെ 3ഡി ഐറ്റം പ്രേക്ഷകര്‍ക്ക് തൊട്ടുമുന്നിലാവും സംഭവിയ്ക്കുക. ജോക്കറിലെ നായിക കൂടിയാണ് സൊനാക്ഷി.

എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും ജോക്കറെന്ന് നായകനായ അക്ഷയ്കുമാര്‍ പറയുന്നു. സസ്‌പെന്‍സിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രം ഹോളിവുഡ് നിലവാരം പ്രതീക്ഷിയ്ക്കാമെന്നും അക്ഷയ് പറയുന്നു.

കൊച്ചു ഗ്രാമത്തില്‍ നിന്ന് ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയിലേക്കാണ് കഥ നീളുന്നതെന്നും അക്ഷയ്. ഫാന്റസിക്ക് പ്രാധാന്യം നല്‍കുന്ന സിനിമയില്‍ അമേരിക്കന്‍ നടന്‍ അലക്‌സ് ഒ നീലും അഭിനയിക്കുന്നുണ്ട്.

മിനിഷ ലാംബ, ശ്രേയസ് തല്‍പഡേ എന്നിവരും മുഖ്യ വേഷത്തിലെത്തുന്നു. ശിരിഷ് കുന്ദറാണ് ജോക്കര്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഫറാ ഖാനും അക്ഷയ്കുമാറും ശിരിഷ് കുന്ദറുമാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ആര്‍ റഹ്മാന്റെ ബന്ധു ജി വി പ്രകാശ് കുമാറാണ് സംഗീതം. ഡിസംബറില്‍ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Shirish Kunder who is producing and directing Akshay Kumar‘s 3D film Joker and his choreographer-director wife Farah Khan have decided that the heroine of the film Sonakshi Sinha will dance for the item song in the film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam