»   » ബച്ചന്റെ വാര്‍ത്താസമ്മേളനം വിവേകിന് പാരയായി

ബച്ചന്റെ വാര്‍ത്താസമ്മേളനം വിവേകിന് പാരയായി

Posted By:
Subscribe to Filmibeat Malayalam
Vivek Oberoi
ഒരു കാര്യം നാലാളെ അറിയിക്കാന്‍ നമ്മളൊരു വാര്‍ത്താസമ്മേളനം വിളിക്കുന്നു. മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ എല്ലാവരും കൂടി എഴുന്നേറ്റ് ഒരൊറ്റപ്പോക്ക് പോയാല്‍ എന്തുതോന്നും? അന്തംവിട്ടുപോകുമെന്നതില്‍ സംശയമില്ല, ഇതേ അവസ്ഥയിലായിരുന്നു കഴിഞ്ഞ ദിവസം ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയ്.

വിവേക് നടത്തിയ വാര്‍ത്താസമ്മേളനം പാതിവഴിയ്ക്കാക്കി റിപ്പോര്‍ട്ടര്‍മാര്‍ എഴുന്നേറ്റുപോവുകയായിരുന്നു. എവിടേയ്ക്കാണ് അവര്‍ പോയതെന്ന് മനസ്സിലാക്കിയാല്‍ പിന്നെ കേള്‍ക്കുന്നവരാരും പറയും എങ്കില്‍പ്പിന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന്.

അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും നടത്തുന്ന വാര്‍ത്താസമ്മേളനത്തിലേയ്ക്കാണ് വിവേകിന് മുന്നിലിരുന്നവര്‍ എഴുന്നേറ്റ് പോയത്. തന്റെ പ്രൊഡക്ഷന്‍ കമ്പനിനിര്‍മ്മിക്കുന്ന വാച്ച് ഇന്ത്യന്‍ സര്‍ക്കസിന്റെ ഡിവിഡികള്‍ പുറത്തിറക്കുന്ന ചടങ്ങിനായിട്ടായിരുന്നു വിവേക് മാധ്യമങ്ങളെ വിളിച്ചുചേര്‍ത്തത്. എന്നാല്‍ ഇത് പകുതിയായപ്പോള്‍ എല്ലാവരും എഴുന്നേറ്റ് ബച്ചന്റെ മുംബൈയിലെ ജൂഹുവിലുള്ള വീട്ടിലേയ്ക്ക് പോവുകയായിരുന്നു.

പിന്നീട് വിവേകിന്റെ മാനേജര്‍ ഡിവിഡിയുമായി ബച്ചന്റെ ബംഗ്ലാവിനടുത്തെത്തുകയും അത് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്യുകയുമായിരുന്നുവത്രേ. മുംബൈയിലെ ഒരു മുന്തിയ ഹോട്ടലിലായിരുന്നു വിവേകിന്റെ പരിപാടി.

കുടുംബത്തിലെ പുതിയ അതിഥിയുടെ രംഗപ്രവേശത്തെത്തുടര്‍ന്ന് ബച്ചന്‍മാരിപ്പോള്‍ ലൈംലൈറ്റിലാണ്. എവിടെപ്പോയാലും ഒന്‍പതാം ബച്ചനാണ് ചര്‍ച്ചാവിഷയം. പേരിടലും, ചടങ്ങുകളും എന്നുവേണ്ട വാര്‍ത്തകള്‍ കിട്ടാന്‍ മാധ്യമങ്ങള്‍ കാത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ വിവേകിനെ കയ്യൊഴിഞ്ഞ് ജൂഹുവിലേയ്ക്ക് പോയ മാധ്യമപ്രവര്‍ത്തകരെ കുറ്റം പറയാനും ഒക്കില്ല.

English summary
Vivek Oberoi was embarrassed when he was at a five star hotel in Mumbai to launch DVDs of his home production Watch Indian Circus. Reporters who had gathered for the launch of the DVD opted to leave the conference half-way to attend a press meet organised by the Bachchans at their bungalow Jalsa in Juhu. Apparently the DVDs hadn't arrived on time.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam