»   »  ഒന്‍പതാം ബച്ചന്‍ പാട്ടുകാരിയാകുമെന്ന്

ഒന്‍പതാം ബച്ചന്‍ പാട്ടുകാരിയാകുമെന്ന്

Posted By:
Subscribe to Filmibeat Malayalam
Aishwarya and Bachchan with baby
ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും പൊന്നോമന ബേട്ടി ബി ഭാവിയില്‍ ആരായിത്തീരുമെന്നതുസംബന്ധിച്ച് പ്രവചനങ്ങളുടെ പെരുമഴയാണ്. ഒന്‍പതാം ബച്ചന്‍ നടിയാകുമെന്നാണ് കൂടുതല്‍പ്പേരും പറുന്നത്. അതങ്ങനെതന്നെ ആവാനെ തരമുള്ളുവെന്ന് ബോളിവുഡും മടികൂടാതെ പറയുന്നു.

എന്നാല്‍ പ്രമുഖ സംഖ്യാജ്യോതിഷി ദേവാംഗന ശര്‍മ്മ പറയുന്നത് ബേട്ടി ബി പാട്ടുകാരിയാവുമെന്നാണ്. ഐശ്വര്യ ഗര്‍ഭം ധരിച്ച വാര്‍ത്ത പുറത്തുവന്നപ്പോഴേ കുഞ്ഞ് പെണ്ണായിരിക്കുമെന്ന് ഈ ജ്യോതിഷി പ്രവചിച്ചിരുന്നത്രെ.

ഐശ്വര്യയുടെ മകള്‍ വെറുതെ പാട്ടുപാടിനടക്കുമെന്നല്ല പ്രവചനം. അത് ജോലിയായി സ്വീകരിക്കുമെന്നാണ്, അതായത് ഒരു പ്രൊഫണഷല്‍ സിങര്‍ ആകുമെന്നുതന്നെ. മുത്തച്ഛന്‍ അമിതാഭ് ബച്ചനെപ്പോലെ നന്നായി പ്രസംഗിക്കാനും ഇവള്‍ക്കു കഴിഞ്ഞേക്കുമെന്ന് പ്രവചനത്തില്‍പ്പറയുന്നു.

അമിതാഭിന്റെ പിതാവ് ഹരിവംശ്‌റായ് ബച്ചനെപ്പോലെ കവിതയെഴുത്തില്‍ കഴിവുതെളിയിക്കാനും സാധ്യതയുണ്ടത്രേ. എന്തായാലും ഒരുകാര്യത്തില്‍ മാത്രം തര്‍ക്കമില്ല കുഞ്ഞ് അമ്മയെപ്പോലെ സുന്ദരിയും തീഷ്ണനയനങ്ങള്‍ക്കുടമയുമായിരിക്കും.

English summary
Numerologist Daivagna Sharma, who claimed that the B-town pair would’ve a baby girl instantly after the actress’ pregnant state was declared, thinks that the baby may become a singer.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam