»   » ഐശ്വര്യയുടെ തുണി പോയി!!

ഐശ്വര്യയുടെ തുണി പോയി!!

Posted By:
Subscribe to Filmibeat Malayalam
Aishwarya Rai,
സംഭവം ശരിയാണ്... നമ്മുടെ ലോകസുന്ദരി ഐശ്വര്യ റായിയുടെ ഉടുതുണി തന്നെയാണ് (ഉടുത്തിരുന്ന തുണിയല്ല) പോയത്. ചെന്നൈ എയര്‍പോര്‍ട്ടില്‍ വെച്ച് താരത്തിന്റെ വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന ബാഗ് കാണാതെ പോവുകയായിരുന്നു.

ഒരു പ്രമോഷണല്‍ പരിപാടിയ്ക്കായാണ് ദില്ലിയില്‍ നിന്നും ഐശ്വര്യ ചെന്നൈയിലെത്തിയത്. എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തുകടക്കുന്നതിനിടെ തുണിയും മറ്റ് അത്യാവശ്യസാധനങ്ങളും സൂക്ഷിച്ചിരുന്ന ബാഗ് നഷ്ടപ്പെട്ടത് നടിയെ കാര്യമായി തന്നെ വിഷമിപ്പിച്ചു. പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ഉടുക്കാന്‍ തീരുമാനിച്ചിരുന്ന വസ്ത്രവും ചെരിപ്പുമെല്ലാം കാണാതായ ബാഗിലായിരുന്നു.

എന്തായാലും പരിപാടിയുടെ സംഘാടകരെ വിവരമറിയിച്ച ഐശ്വര്യ എന്തെങ്കിലും വസ്ത്രം തന്നാല്‍ അത് ട്രാക്ക് സ്യൂട്ടാണെങ്കില്‍ പോലും പരിപാടിയ്‌ക്കെത്താമെന്ന് സമ്മതിച്ചു. ഉടന്‍ തന്നെ സംഘാടകര്‍ നല്ലൊരു ഡിസൈനര്‍ വസ്ത്രം തന്നെ ലോകസുന്ദരിയ്ക്ക് കൊടുക്കുകയും അവര്‍ അതണിഞ്ഞ് പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു.

പൊന്നിന്‍ കുടത്തിനെന്തിന് പൊട്ട് എന്നുപറഞ്ഞ പോലെ ഏത് വസ്ത്രമണിഞ്ഞാലും ഐശ്വര്യയുടെ മാറ്റ് ഒട്ടുംകുറയില്ലെന്ന് സംഘാടകര്‍ക്കറിയാമായിരുന്നു. ചെന്നൈയിലെ ഒരു മാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സുന്ദരി തിളങ്ങുക തന്നെ ചെയ്തു.

ഇതിനിടെ ബാഗ് നഷ്ടപ്പെട്ടതില്‍ എയര്‍ലൈന്‍ കമ്പനി ഐശ്വര്യയോട് മാപ്പു ചോദിച്ചിരുന്നു. ഒടുക്കം പരിപാടി കഴിഞ്ഞുമടങ്ങുന്നതിനിടെ കാണാതായ ബാഗും അതിലെ വസ്ത്രവും ഐശ്വര്യയ്ക്ക് തിരിച്ചുകിട്ടുകയും ചെയ്തു.

English summary

 Misfortune traced actress Aishwarya Rai Bachchan at the Chennai airport where her bag went missing when she landed from New Delhi. The actress was in Chennai to attend a promotional event. However, she was left with no clothes and accessories for the event.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam