»   » ഹൃത്വിക് - ഐശ്വര്യ മാജിക് വീണ്ടും

ഹൃത്വിക് - ഐശ്വര്യ മാജിക് വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Ash And Hrithik in Guzarish
ഹൃത്വിക് റോഷനും ഐശ്വര്യ റായിയും ഒന്നിച്ചപ്പൊഴൊക്കെ ബോളിവുഡില്‍ ഹിറ്റുകള്‍ ഉണ്ടായിട്ടുണ്ട്. ധൂം ടു, ജോഥാ അക്ബര്‍, തുടങ്ങിയവയിലെല്ലാം ഹൃത്വിക്-ഐശ്വര്യ മാജിക് പ്രേക്ഷകരെ രസിപ്പിച്ചിട്ടുണ്ട്. ഇതാ വീണ്ടും ഈ കെമിസ്ട്രി വരുന്നു.

ഗുസാരിഷ് എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടുമെത്തുന്നത്. പ്രശസ്ത സംവിധായകന്‍ സഞ്ജയ്‌ലീലാ ബന്‍സാലിയാണ് ചിത്രം ഒരുക്കുന്നത്. ബോളിവുഡ് ഏറെ പ്രതീക്ഷകളോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. ഗുസാരിഷിന്റെ പ്രിവ്യൂ കണ്ടവരെല്ലാം ചിത്രം സൂപ്പര്‍ ഹിറ്റാകുമെന്നുതന്നെയാണ് പറയുന്നത്.

മുന്‍പ് ഭഹം ദില്‍ ദേ ചുക്കേ സനം', ഭദേവദാസ്' തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ സഞ്ജയ്‌ലീലാ ബന്‍സാലി ഐശ്വര്യറായിയെ സായികയാക്കി ഒരുക്കിയിരുന്നു. ഒട്ടേറെ നയനമഹോരങ്ങളായ ദൃശ്യചാരുത സമ്മാനിച്ച ഈ ചിത്രങ്ങളിലെ മാന്ത്രിക സ്പര്‍ശം ഗുസാരിഷിലും പ്രതീക്ഷിയ്ക്കാം.

ഹൃത്വിക് റോഷന്‍ സാധാരണയില്‍ നിന്നും വ്യത്യസ്തമായ വേഷവിധാനങ്ങളോടെയാണ് എത്തുന്നത് എന്നതും ചിത്രത്തിന്റെ മറ്റൊരുപ്രത്യേകത. നീളന്‍മുടിയും വളര്‍ത്തിയ താടിയും എല്ലാം ഹൃത്വികിന് തീര്‍ത്തും വ്യത്യസ്തമായ ലുക്കാണ് നല്‍കുന്നത്.

ഹൃത്വിക് മജീഷ്യന്റെയും ഐശ്വര്യ നഴ്‌സിന്റേയും വേഷമാണ് ചെയ്യുന്നത്. നൂറുകോടിയോളം ചെലവഴിച്ച് നിര്‍മ്മിച്ച ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ബന്‍സാലി തന്നെയാണ് സംഗീതമൊരുക്കിയിരിക്കുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam