ഹൃത്വിക്-കത്രീന ചുംബനത്തിന്റെ നീളംകുറയ്ക്കുന്നു

പലര്‍ക്കും ചുംബനങ്ങളും കിടപ്പറ രംഗങ്ങളുമെല്ലാം ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാല്‍ സോയ അക്തര്‍ എന്ന സംവിധായികയുടെ കാര്യമെടുത്താല്‍ സംഗതി അല്‍പം വ്യ്ത്യസ്തമാണ്. തന്റെ പുതിയ ചിത്രത്തിന് വേണ്ടി ഷൂട്ട് ചെയ്്ത ഒരു ചുംബന രംഗം വല്ലാതെ നീണ്ടുപോയോയെന്നതാണ് സോയയുടെ സംശയം.
സംശയം വച്ചുകൊണ്ടിരിക്കുകമാത്രമല്ല ഈ സീന്‍ വെട്ടിച്ചുരുക്കാന്‍ സോയ തീരുമാനിക്കുകയും ചെയ്തു. പുതിയ ചിത്രമായ സിന്ദഗി നാ മിലേഗി ദൊബാരയില്‍ ഹൃത്വിക് റോഷനും കത്രീന കെയ്ഫും തമ്മിലുള്ള ചുംബനരംഗമാണ് വെട്ടിച്ചുരുക്കാന്‍ സോയ തീരുമാനിച്ചിരിക്കുന്നത്.
ഇപ്പോള്‍ ഈ ചുംബന രംഗത്തിന് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുണ്ട്. എന്നാല്‍ ഇത്രയൊക്കെ വേണ്ടോയെന്നാണ് സോയയുടെ ചിന്ത. ഹൃത്വികും കത്രീനയും തമ്മിലുള്ള കെമിസ്ട്രീ ഈ ചിത്രത്തില്‍ അതീവഹൃദ്യമായിരിക്കുമെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. ഒരു പാട്ടുസീനിലാണ് ഇവരുടെ ദീര്‍ഘചുംബനം ചിത്രീകരിച്ചിരിക്കുന്നത്. കത്രീന തന്റെ ബൈക്കില്‍ ഹൃത്വികിനെ പിന്തുടര്‍ന്ന് പിടിച്ച് ചുംബിക്കുന്നതാണത്രേ രംഗം.


Click it and Unblock the Notifications











