»   » മോഹന്‍ലാലിനൊപ്പം നസറുദ്ദീന്‍ ഷായും

മോഹന്‍ലാലിനൊപ്പം നസറുദ്ദീന്‍ ഷായും

Posted By:
Subscribe to Filmibeat Malayalam
 Mohanlal and Naseeruddin Shah are together
ഇന്ത്യന്‍ സിനിമയിലെ അഭിനയ ചക്രവര്‍ത്തിമാരായ മോഹന്‍ലാലും നസറുദ്ദീന്‍ ഷായും ഒന്നിയ്ക്കുന്നു. ബോളിവുഡ് സംവിധായകന്‍ വിശാല്‍ ഭരദ്വാജ് ഒരുക്കുന്ന സാത് ഖൂന്‍ മാഫ് എന്ന ചിത്രത്തിലാണ് ഈ അഭിനയ പ്രതിഭകള്‍ ഒന്നിയ്ക്കുന്നത്.

ഏഴ് പുരുഷന്‍മാരെ വട്ടംചുറ്റിയ്ക്കുന്ന കാമുകിയുടെ കഥയാണ് സാത് ഖൂന്‍ മാഫ് പറയുന്നത്. പ്രിയങ്ക നായികയാവുന്ന ചിത്രത്തില്‍ ഏഴ് കാമുകന്‍മാരില്‍ നാല് പേരെ വിശാല്‍ കണ്ടെത്തിക്കഴിഞ്ഞു.

മോഹന്‍ലാല്‍, നസറുദ്ദീന്‍ ഷാ, നെയ്ല്‍ നിഥിന്‍, ന്യൂയോര്‍ക്ക് ഫെയിം മുകേഷ് എ്ന്നിവരാണ് അവര്‍. മറ്റ് മൂന്ന് കാമുകന്‍മാര്‍ക്ക് വേണ്ടിയുള്ള തിരച്ചല്‍ സംവിധായകന്‍ തുടരുകയാണ്. ചിത്രത്തിലേക്ക് ബോളിവുഡിലെ യുവസംവിധായകന്‍ ഇംത്യാസ് അലിയെ ക്ഷണിച്ചെങ്കിലും സിനിമാഭിനയമൊന്നും തനിയ്ക്ക് ശരിയാകില്ലെന്ന് പറഞ്ഞ് അദ്ദേഹം തലയൂരുകയായിരുന്നു.

ഇതാദ്യമായല്ല നസറുദ്ദീന്‍ ഷാ ഒരു മലയാള നടനൊപ്പം മാറ്റുരയ്ക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടിവി ചന്ദ്രന്‍ സംവിധാനം ചെയ്ത പൊന്തന്‍മാടയില്‍ മമ്മൂട്ടിയും ഷായും മത്സരച്ചഭിനയിച്ചത് ഇന്നും പ്രേക്ഷകര്‍ മറന്നിട്ടുണ്ടാവില്ല.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam