»   » രാ വണ്ണും റോബോട്ടും

രാ വണ്ണും റോബോട്ടും

Posted By:
Subscribe to Filmibeat Malayalam
Of ‘Ra.One’ and ‘Robot’…
ഷാരൂഖിന്റെ ഡ്രീം പ്രൊജക്ടായ രാ വണ്ണും രജനി-ഐശ്വര്യ ജോഡികളുടെ ന്തിരന്റെ ഹിന്ദി പതിപ്പായ റോബോട്ടും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? സൂപ്പര്‍ഹീറോകളുടെ കഥ പറയുന്ന രണ്ട് സിനിമകളും തമ്മില്‍ ഒരു കണക്ഷന്‍ ഉണ്ട്. അത് അധികമാര്‍ക്കും അറിയില്ലെന്ന് മാത്രം.

കഥയിങ്ങനെ, യന്തിരന്റെ പ്രൊജക്ടിലേക്ക് രജനി വരുന്നതിനും മുമ്പെ ഷാരൂഖിനെയായിരുന്നു സംവിധായകന്‍ ശങ്കര്‍ കാസ്റ്റ് ചെയ്തിരുന്നത്. റോബോട്ട് എന്ന പേരില്‍ ഷാരൂഖിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ റെഡ് ചില്ലീസ് തന്നെ ചിത്രം നിര്‍മ്മിയ്ക്കാമെന്നും തീരുമാനിച്ചു. ഇതനുസരിച്ച് റോബോട്ട് എന്ന പേര് ഷാരൂഖ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്കിടെ ശങ്കറും ഷാരൂഖും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉടലെടുക്കുകയും ഇരുവരും പിരിയുകയും ചെയ്തു. പിന്നീട് ശങ്കര്‍ രജനിയെ സമീപിയ്ക്കുകയും സിനിമ പൂര്‍ത്തിയാക്കുകയും ചെയ്തു. റോബോട്ടിനെ നഷ്ടപ്പെട്ട ഷാരൂഖ് രാ വണ്‍ എന്ന പേരില്‍ മറ്റൊരു സൂപ്പര്‍ ഹീറോ മൂവി ചെയ്യാന്‍ തീരുമാനിച്ചു.

തമിഴില്‍ യന്തിരന്‍ എന്ന പേരില്‍ പൂര്‍ത്തിയായ സിനിമയ്ക്ക് ഹിന്ദി പതിപ്പിന് റോബോട്ട് എന്ന പേര്‍ തന്നെ വേണമെന്ന ആഗ്രഹം ശങ്കറിനുണ്ടായിരുന്നു. എന്നാല്‍ ഈ പേരാവട്ടെ ഷാരൂഖിന്റെ പക്കലും. ഒടുവില്‍ റോബോട്ട എന്ന ടൈറ്റില്‍ തനിയ്ക്ക് വിട്ടുതരണമെന്നാവശ്യപ്പെട്ട് ശങ്കര്‍ ഷാരൂഖിന് കത്തെഴുതി.

സിനിമയില്‍ രണ്ടു വഴിയ്ക്കാണ് പോക്കെങ്കിലും പേര് വിട്ടുകൊടുക്കാന്‍ ഷാരൂഖിന് യാതൊരു മടിയും കാണിച്ചില്ല. റോബോട്ടിന് മേല്‍ ഒരു അവകാശവും ഉന്നയിക്കാതെ ഷാരൂഖ് ഈ പേര് വിട്ടുകൊടുത്തു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X