»   » മന്യതയുടെ പാര്‍ട്ടിയില്‍ സല്ലുവിന്റെ തല്ല്

മന്യതയുടെ പാര്‍ട്ടിയില്‍ സല്ലുവിന്റെ തല്ല്

Posted By:
Subscribe to Filmibeat Malayalam
Salman
എന്തെങ്കിലുമൊക്കെ കാര്യങ്ങളുടെ പേരില്‍ വല്ല ചടങ്ങുകള്‍ക്കുമിടെ സല്‍മാന്‍ ഖാന് എന്തോ ഒരുതരം ഹോബിപോലെയാണ്. മുമ്പ് പൂര്‍വ്വകാമുകി കത്രീന കെയ്ഫിന്റെ ജന്മദിനാഘോഷത്തിനിടെയുണ്ടായ അടിയോടെയാണ് സഹോദരന്മാരെപ്പോലെയായിരുന്ന ഷാരൂഖും സല്‍മാനും തമ്മില്‍ അകന്നത്.

അതിനും മുമ്പ് അന്നത്തെ കാമുകി ഐശ്വര്യ റായിയുമായി പിണങ്ങിയപ്പോള്‍ ഐശ്വര്യയുടെ ഷൂട്ടിങ് സെറ്റില്‍ച്ചെന്ന സല്ലു അടിയുണ്ടാക്കിയതും ബോളിവുഡ് മറന്നിട്ടില്ല. ഇത്തവണ കത്രീനയുടെ ജന്മദിനം വളരെ കാം ആന്റ് കൂള്‍ ആയി കടന്നുപോയി. പക്ഷേ പിന്നാലെ അതാ വന്നിരിക്കുന്നു സഞ്ജയ് ദത്തിന്റെ ഭാര്യ മന്യതയുടെ ജന്മദിനം.

പിറന്നാള്‍ ആഘോഷത്തില്‍ റിതേഷ് ദേശ്മുഖും സല്‍മാന്‍ ഖാനുമുള്‍പ്പെടെ പ്രമുഖരെല്ലാം നിരന്നിരുന്നു. സല്‍മാന്റെ സഹോദരന്‍ സൊഹൈല്‍ ഖാന്റെ ബിസിനസ് പാര്‍ട്ട്ണറായിരുന്ന ബണ്ടി വാലിയയും ചടങ്ങിനെത്തിയിരുന്നു.

നേരത്തെ സല്‍മാന്റെ ബിസിനസ് പാര്‍ട്ട്ണറായിരുന്നു ബണ്ടി. എന്നാല്‍ ഈയിടെ മുഖാമുഖം കണ്ടാല്‍ പരസ്പരം വഴക്കുണ്ടാക്കുകയാണ് ഇരുവരുടെയും പതിവ്. പിറന്നാല്‍പ്പാര്‍ട്ടിയ്ക്കിടെ ഇരുവരും തമ്മില്‍ കണ്ടു വഴക്കായി. എന്തായാലും സഞ്ജയ് ദത്തിന്റെ മാനേജര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതിനാല്‍ സല്‍മാന്‍ യഥാര്‍ത്ഥ ആക്ഷന്‍ പുറത്തെടുത്തില്ല.

English summary
Salman Khan and birthday parties don’t seem to go well together as the hot headed actor often ruins the party by picking a fight with a fellow guest. If it was with SRK in 2008 at then girlfriend Katrina Kaif’s party, this year according to gossip, he flexed his muscles and almost beat up film-maker Bunty Walia at Manyata Dutt’s birthday bash,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam