»   » പിണക്കമില്ല, സിദ്ദിഖ്-സല്‍മാന്‍ ടീം വീണ്ടും?

പിണക്കമില്ല, സിദ്ദിഖ്-സല്‍മാന്‍ ടീം വീണ്ടും?

Posted By:
Subscribe to Filmibeat Malayalam
Salman Khan-Siddique,
ബോഡിഗാര്‍ഡ് ചരിത്രവിജയം കുറിച്ചതോടെ ഇന്ത്യയിലെ നമ്പര്‍ വണ്‍ സംവിധായകരുടെ പേരുകളുടെ കൂട്ടത്തിലാണ് ഹിറ്റ്‌മേക്കര്‍ സിദ്ദിഖിന്റെ പേരും എഴുതിചേര്‍ക്കപ്പെട്ടത്. സല്‍മാന്‍ ചിത്രം മിന്നല്‍ വേഗത്തില്‍ നൂറ് കോടി കളക്ഷന്‍ നേടിയതോടെ സിദ്ദിഖിന്റെ പെരുമ ഇന്ത്യയൊട്ടാകെ പരക്കുകയും ചെയ്തു.

അതേസമയം ബോഡിഗാര്‍ഡിന്റെ ചിത്രീകരണത്തിനിടെ സല്‍മാനും സിദ്ദിഖും തമ്മില്‍ അസ്വാരസ്യത്തിലായിരുന്നെന്ന അഭ്യൂഹങ്ങളും അക്കാലത്ത് പരന്നിരുന്നു. ഷൂട്ടിങ് തടസ്സപ്പെടുത്തുന്ന രീതിയിലുള്ള സല്‍മാന്റെ ചെയ്തികളില്‍ സിദ്ദിഖ് അസ്വസ്ഥനായിരുന്നുവെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍.

എന്നാലിപ്പോള്‍ ഇതെല്ലാം വെറും നുണക്കഥകളായിരുന്നുവെന്നാണ് സല്‍മാന്‍ പുതിയ നീക്കം വ്യക്തമാക്കുന്നത്. മലയാളത്തിലെ നമ്പര്‍ വണ്‍ സംവിധായകന് ഒരു വമ്പന്‍ സിനിമയ്ക്ക് കൂടിയുള്ള അവസരം സല്‍മാന്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹിന്ദിയില്‍ ശ്യാം-നരേന്ദ്ര ബജാജ് എന്നിവര്‍ നിര്‍മിയ്ക്കുന്ന ചിത്രമാണ് സിദ്ദിഖിന്റെ അടുത്ത പ്രൊജക്ട്. സിദ്ദിഖിന്റെ തന്നെ ഒരു ഹിറ്റ് സിനിമയുടെ റീമേക്ക് തന്നെയാവും ഇതെന്നും പറയപ്പെടുന്നു. എന്നാലിക്കാര്യത്തില്‍ വ്യക്തതയില്ല.

ബോഡിഗാര്‍ഡ് ഹീറോ സല്‍മാനെ തന്നെയാണ് തന്റെ നായകനാക്കാന്‍ സിദ്ദിഖ് താത്പര്യപ്പെടുന്നതത്രേ. എന്നാല്‍ തിരക്കുമൂലം സല്‍മാനെ കിട്ടാതെ വന്നാല്‍ സിദ്ദിഖ് മറ്റാരെയെങ്കിലും തേടിയേക്കുമെന്നും ബി ടൗണില്‍ നിന്ന് റിപ്പോര്‍ട്ടുകളുണ്ട്

English summary
Salman Khan plays the Good Samaritan, yet again. This time for director Siddique who has finally bagged his next project after Bodyguard, thanks to the star.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam