»   » ശില്‍പയുടെ കിടപ്പറ സീന്‍ സുന്ദരമെന്ന് ഭര്‍ത്താവ്

ശില്‍പയുടെ കിടപ്പറ സീന്‍ സുന്ദരമെന്ന് ഭര്‍ത്താവ്

Posted By:
Subscribe to Filmibeat Malayalam
Raj Kundra and Shilpa Shetty
വിവാഹം കഴിഞ്ഞാല്‍ നടിമാര്‍ അടക്കത്തിലും ഒതുക്കത്തിലുമൊക്കെ അഭിനയിക്കണമെന്നതാണ് ചലച്ചിത്രലോകത്തെ അലിഖിത നിയമം. വിവാഹത്തിന് മുമ്പ് പലകിടിലന്‍ സീനുകളിലും അഭിനയിച്ച ഒട്ടേറെ നടിമാര്‍ വിവാഹശേഷം ഇത്തരത്തില്‍ നല്ലപിള്ളകളായിട്ടുണ്ട്.

പലരും ഇത്തരമൊരു മാറ്റത്തിന് തയ്യാറാവുന്ന ഭര്‍ത്താവിനെ ചൊടിപ്പിച്ച് പ്രശ്‌നമുണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ്. ചില ഭര്‍ത്താക്കന്മാര്‍ ഭാര്യ വിവാഹത്തിന് മുമ്പ് അല്‍പസ്വല്‍പം ഗ്ലാമറസായി അഭിനയിച്ച ചിത്രങ്ങള്‍ റിലീസ് ചെയ്യാതിരിക്കാന്‍ പഠിച്ചപണി പതിനെട്ടും നോക്കാറുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര തീര്‍ത്തും വ്യത്യസ്തനാണ്.

പുതിയ ചിത്രമായ ഡിസര്‍ എ ജേര്‍ണി ഓഫ് എ വുമണില്‍ ശില്‍പ അഭിനയിച്ചിരിക്കുന്ന കിടപ്പറ ദൃശ്യങ്ങള്‍ കണ്ട് രാജിന് അഭിമാനം തോന്നിയത്രേ. സീനുകള്‍ അതിമനോഹരമായിരിക്കുന്നുവെന്നും ശില്‍പ വളരെ തന്മയത്വത്തോടെ അഭിനയിച്ചിരിക്കുന്നുവെന്നുമാണ് രാജ് പറഞ്ഞിരിക്കുന്നത്. കിടപ്പറ സീനിന്റെ കാര്യത്തില്‍ ഭാര്യയെ അതിരറ്റ് പ്രശംസിച്ചിരിക്കുകയാണ് ഈ ഭര്‍ത്താവ്.

ചിത്രത്തില്‍ ചൈനീസ് നടന്‍ ക്‌സിയ യുവിനൊപ്പമാണ് ശില്‍പ കിടപ്പറ സീനുകളില്‍ അഭിനയിച്ചിരിക്കുന്നത്. വിവാഹത്തിന് മുമ്പാണ് ചിത്രത്തിന്റെ ഈ ഭാഗങ്ങള്‍ ചിത്രീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ മാത്രമാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്.

ചിത്രത്തിന്റെ കഥയ്ക്ക് ഈ സീനുകള്‍ അത്യാവശ്യമായിരുന്നുവത്രേ. മാത്രമല്ല എല്ലാം നല്ലസുന്ദരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ശില്‍പ പറയുന്നു. ചിത്രത്തില്‍ ഒരു ഒഡീസി നര്‍ത്തകിയായിട്ടാണ് ശില്‍പ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തില്‍ ശില്‍പ മൊട്ടയടിച്ചെത്തുന്ന രംഗങ്ങളുമുണ്ട്.

ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ഉടനെയാണ് ഞങ്ങളുടെ വിവാഹം നടന്നത്. അക്കാലത്ത് രാജ് ഈ ചിത്രം കാണുമ്പോള്‍ എങ്ങനെ പ്രതികരിക്കുമെന്നോര്‍ത്ത് ഞാന്‍ അസ്വസ്ഥയായിരുന്നു. എന്നാല്‍ ഞാന്‍ ഭാഗ്യവതിയാണെന്ന് ഇപ്പോള്‍ തോന്നുന്നു. അദ്ദേഹം വളരെ നല്ല കമന്റാണ് പറഞ്ഞത്. തീര്‍ത്തും പ്രൊഫഷണലായിട്ടാണ് ഇതിനെ സമീപിച്ചത്- ശില്‍പ പറയുന്നു.

English summary
Shilpa Shetty's husband Raj Kundra has given the stamp of approval on her lovemaking scenes with Chinese star Xia Yu, in Indo-Chinese film Desire: A Journey of A Woman.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam