»   » ഐശ്വര്യ ഗര്‍ഭിണിയായത് അസിനെ വെട്ടിലാക്കി

ഐശ്വര്യ ഗര്‍ഭിണിയായത് അസിനെ വെട്ടിലാക്കി

Posted By:
Subscribe to Filmibeat Malayalam
Asin
ഐശ്വര്യാ റായ് ഗര്‍ഭിണിയായത് മൂലം മധു ഭണ്ഡാര്‍ക്കര്‍ മാത്രമേ വിഷമിച്ചിട്ടുണ്ടാകുകയുള്ളൂവെന്നാണ് ഇതു വരെ ബോളിവുഡ് വൃത്തങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍ ഐശ്വര്യ ഗര്‍ഭിണിയായതില്‍ വിഷമിയ്ക്കുന്ന മറ്റു ചിലര്‍ കൂടി ഉണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. തെന്നിന്ത്യന്‍ സുന്ദരി അസിന്‍ തോട്ടുങ്കലിനെയാണ് ഐശ്വര്യ ശരിയ്ക്കും വലച്ചു കളഞ്ഞത്.

അസിന്‍ അഭിഷേകുമൊത്ത് അഭിനയിക്കുന്ന ബോല്‍ ബച്ചന്‍ എന്ന ചിത്രം ആഗസ്തില്‍ തുടങ്ങി ഒക്ടോബറില്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ ഭാര്യ ഗര്‍ഭിണിയായതിനാല്‍ തനിയ്ക്കും ലീവ് വേണമെന്ന ആവശ്യവുമായി അഭി ചിത്രത്തിന്റെ നിര്‍മ്മാതാക്കളെ സമീപിയ്ക്കുകയായിരുന്നു.

കുഞ്ഞു പിറക്കുന്ന സമയത്ത് ഐശ്വര്യയുടെ അരികില്‍ തന്നെ വേണമെന്നാണ് അഭിഷേകിന്റെ മോഹം. നിര്‍മ്മാതാക്കള്‍ക്ക് മറുത്തൊന്നും പറയാനാകില്ലല്ലോ. ഏതൊരു ഭര്‍ത്താവും ആഗ്രഹിക്കുന്ന കാര്യമല്ലേ അത് എന്നാണ് നിര്‍മ്മാതാക്കളുടെ പക്ഷം.

അതിനാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ രോഹിത് ഷെട്ടി, അജയ് ദേവ്ഗണ്‍, അസ്തവിനായക് എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിന് പുതിയ ഷൂട്ടിങ് ഷെഡ്യൂള്‍ തീരുമാനിയ്ക്കാനുള്ള ഒരുക്കത്തിലാണത്രേ. ഷൂട്ടിങ് ഡേറ്റ് മാറ്റിയാല്‍ കുടുങ്ങുക അസിനാണ്. മറ്റു പല ചിത്രങ്ങള്‍ക്കും ഇതിനോടകം ഡേറ്റ് നല്‍കി കഴിഞ്ഞ നടിയ്ക്ക് ഒരു ചിത്രത്തിന് വേണ്ടി അവയെല്ലാം മാറ്റി വയ്ക്കുക വിഷമകരമായി തീര്‍ന്നേക്കും.

അസിനെ കൂടാതെ അഭിഷേകിന്റെ പ്രസവാവാധി മൂലം വെട്ടിലായ മറ്റൊരു നടി കൂടിയുണ്ട്. മറ്റാരുമല്ല സോനാക്ഷി സിന്‍ഹ. കമലിന്റെ വിശ്വരൂപം എന്ന ചിത്രം ഉപേക്ഷിച്ചാണ് സോനാക്ഷി അജയ് ദേവഗണ്‍ നിര്‍മ്മിക്കുന്ന അശ്വിനി ധിര്‍ എന്ന ചിത്രത്തിലഭിനയിക്കാന്‍ സമ്മതം മൂളിയത്.

എന്നാല്‍ ബോല്‍ ബച്ചന്‍ എന്ന ചിത്രം വൈകുമെന്നതിനാല്‍ തന്റെ അടുത്ത ചിത്രമായ അശ്വിനി ധിര്‍ അടുത്ത ജാനുവരിയില്‍ തുടങ്ങിയാല്‍ മതിയെന്നാണ് അജയ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോള്‍ വിശ്വരൂപത്തില്‍ തന്നെ അഭിനയിച്ചാല്‍ മതിയായിരുന്നുവെന്ന് സോനാക്ഷി മനസ്സില്‍ പറയുന്നുണ്ടാകും. എന്തായാലും മധൂറിന് സമാധാനിയ്ക്കാം, നഷ്ടം ഒരാള്‍ക്ക് മാത്രമല്ല.

English summary
Ash's pregnacy has caught Asin Thottumkal and Sonakshi Sinha unawares. Asin is acting with Abhishek Bachchan in Bol Bachchan. The film was to start in August and wrap up by October 2011. However, sources tell us that the film's producers Asthavinayak, Rohit Shetty and Ajay Devgn, were locked in a closed door meet setting a fresh deadline for the movie to finish because AB Junior needs time off in November to be by his superstar wife's side when she delivers.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam