»   » അമീറിന്റെ പീപ്‌ലി ലൈവ് ഓസ്‌കാറിന്

അമീറിന്റെ പീപ്‌ലി ലൈവ് ഓസ്‌കാറിന്

Posted By:
Subscribe to Filmibeat Malayalam
Peepli Poster
അമീര്‍ഖാന്റെ പീപ്‌ലി ലൈവ് എന്ന ചിത്രത്തിന് ഓസ്‌കാറിനുള്ള ഇന്ത്യന്‍ നോമിനേഷന്‍. 27 ചിത്രങ്ങളില്‍ നിന്നാണ് പീപ്ലി ലൈവ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ സുപ്രന്‍ സെന്‍ ഗുപ്ത പറഞ്ഞു.

മികച്ച വിദേശഭാഷ വിഭാഗത്തിലാണ് പീപ്‌ലി ലൈവിന് എന്‍ട്രി. പീപ്‌ലി എന്ന ഗ്രാമത്തിലെ കര്‍ഷകരുടെ ജീവിതവും കര്‍ഷക ആത്മഹത്യയും പ്രധാന വിഷയമാക്കിയ പീപ്‌ലി ലൈവ് പ്രശസ്ത മാദ്ധ്യമ പ്രവര്‍ത്തക അനുഷ റിസ്‌വിയാണ് സംവിധാനം ചെയ്തത്.

മഹാരാഷ്്ട്രത്തിലെ വിധര്‍ഭയിലെ കര്‍ഷആത്മഹത്യയെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ. ഇതിനകം ഏറെ ചര്‍ച്ചചെയ്യപ്പെട്ട സിനിമയാണിത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ പലഭാഗത്തുനിന്നും അമീറിന് അഭിനന്ദനപ്രാവഹമായിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam