»   » തന്റെ കരള്‍ നശിച്ചുകൊണ്ടിരിക്കുകയാണെന്ന് ബച്ചന്‍

തന്റെ കരള്‍ നശിച്ചുകൊണ്ടിരിക്കുകയാണെന്ന് ബച്ചന്‍

Posted By:
Subscribe to Filmibeat Malayalam
Amitabh Bachchan
മദ്യപര്‍ക്കുണ്ടാകുന്ന ലിവര്‍ സിറോസിസ് അഥവാ കരള്‍ വീക്കം എന്ന അസുഖത്തിന് അടിമയാണു താനെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. തനിക്കു ലിവര്‍സിറോസിസ് ആണെന്ന കാര്യം സ്വന്തം ബ്ലോഗിലൂടെയാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

1982 ഓഗസ്റ്റ് രണ്ടിനു 'കൂലി' എന്ന സിനിമയുടെ സെറ്റിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലിരിക്കേ അജ്ഞാതനില്‍നിന്നു രക്തം സ്വീകരിച്ചതോടെയാണു തന്നെ ലിവര്‍ സിറോസിസ് ബാധിച്ചതെന്നും അദ്ദേഹം പറയുന്നു.

''ഇയാളുടെ രക്തം ഓസ്‌ട്രേലിയന്‍ ആന്റിജന്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ചതായിരുന്നു. എട്ടു വര്‍ഷം മുമ്പു നടത്തിയ എംആര്‍ഐ സ്‌കാനിംഗിലാണു ഓസ്‌ട്രേലിയന്‍ ആന്റിജന്‍ ഹെപ്പറ്റൈറ്റിസ് എന്റെ കരള്‍ നശിപ്പിക്കുന്നതായി മനസിലായത്. ഇത്രയും കാലംകൊണ്ടു കരളിന്റെ 25 ശതമാനവും നശിച്ചു കഴിഞ്ഞു.

ലിവര്‍ സിറോസിസ് സാധാരണയുണ്ടാകുന്നതു മദ്യപര്‍ക്കാണ്. ഞാനൊരു മദ്യപനല്ല. എന്നിട്ടും എന്നെ അസുഖം ബാധിച്ചു''അദ്ദേഹം ബ്ലോഗില്‍ എഴുതി.

ഇപ്പോള്‍, താന്‍ സ്ഥിരമായി താന്‍ കരള്‍ പരിശോധന നടത്താറുണ്ടെന്നും രോഗം പകര്‍ന്ന് കിട്ടിതാണെങ്കിലും താന്‍ സാങ്കേതികമായും വൈദ്യശാസ്ത്രപരമായും ഒരു കരള്‍ രോഗിയാണെന്നും ബച്ചന്‍ പറയുന്നു. മൂന്നു മാസത്തിലൊരിക്കല്‍ താന്‍ കരളിന്റെ എംആര്‍ഐ പരിശോധന നടത്താറുണ്ടെന്നും ബച്ചന്‍ തന്റെ ബ്ലോഗില്‍ എഴുതിയിരിക്കുന്നു.

അന്നത്തെ അപകടത്തെത്തുടര്‍ന്ന് അമിതാഭിന് അടിയന്തിരമായി ശസ്ത്രക്രിയ വേണ്ടി വന്നു. അമിതാഭിന് രക്തം നല്‍കാന്‍ ആരാധകരുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പട തന്നെ ഉണ്ടായിരുന്നു. 200 പേരാണ് തങ്ങളുടെ പ്രിയതാരത്തിന് അന്ന് രക്തം നല്‍കിയത്. അറുപത് ബോട്ടില്‍ രക്തം അമിതാഭിന്റെ ശരീരത്തില്‍ കയറ്റിയിരുന്നു.


Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam