»   » ദുഖം മറക്കാന്‍ ജോണിന് ദീപികയുടെ വക ടിപ്‌സ്

ദുഖം മറക്കാന്‍ ജോണിന് ദീപികയുടെ വക ടിപ്‌സ്

Posted By:
Subscribe to Filmibeat Malayalam
John Abraham
ഒന്‍പതു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ബിപാഷയുമായി പിരിഞ്ഞതിന്റെ ദുഖത്തിലാണത്രേ ജോണ്‍ എബ്രഹാം. അടുത്തിടെ ലണ്ടനില്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ദീപിക പദുക്കോണും ജോണും കണ്ടുമുട്ടി. ഇരുവരും ഒന്നിച്ചഭിനയിക്കുന്നത് ഇതാദ്യമായാണ്.

ഇരുവരും ഇപ്പോള്‍ നല്ല സുഹൃത്തുക്കളാണ്. ഷൂട്ടിങ്ങിനിടെ ജോണും ദീപികയും ഒന്നിച്ചു പുറത്തു പോകലും ഭക്ഷണം കഴിയ്ക്കലുമൊക്കെ പതിവായിരുന്നത്രേ. ജോണ്‍ ബിപാഷയുമായി പിരിഞ്ഞതില്‍ ദുഖിതനാണെന്നറിയിച്ചതോടെ ദീപിക ജോണിനോട് സഹതാപം അറിയിച്ചു. മാത്രമല്ല പ്രണയനൈരാശ്യം മറികടക്കാന്‍ ചില തന്ത്രങ്ങളും ഉപദേശിച്ചു കൊടുത്തു.

ദീപികയുടെ തന്ത്രങ്ങളുടെ ഫലപ്രാപ്തിയില്‍ ജോണിന് സംശയം തോന്നേണ്ട കാര്യമേയില്ല. കാരണം രണ്‍ബീറുമായി പിരിഞ്ഞപ്പോള്‍ ദീപിക ഈ തന്ത്രങ്ങള്‍ പ്രയോഗിച്ചു ഗുണമേന്‍മ ഉറപ്പു വരുത്തിയിട്ടുണ്ടാകും.

English summary
In fact they surprised the whole unit by cracking jokes, going out for coffee and hanging out together. Apart from this, John also spoke about his break up with Bipasha with her at length. Deepika who has been through a similar situation in the past empathized with him.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam