»   » മഴദൈവങ്ങള്‍ ചതിച്ചു, കത്രീനയുടെ വീട് ചോരുന്നു

മഴദൈവങ്ങള്‍ ചതിച്ചു, കത്രീനയുടെ വീട് ചോരുന്നു

Posted By:
Subscribe to Filmibeat Malayalam
Katrina Kaif
സിനിമയില്‍ കത്രീന ആഡംബര വീടുകളിലായിരിയ്ക്കാം ജീവിയ്ക്കുന്നത്. എന്നാല്‍ ജീവിതത്തിലാകട്ടെ മറിച്ചും. ബാന്ദ്രയിലുള്ള ഫ്ലാറ്റ് കത്രീനയ്‌ക്കെന്നുമൊരു തലവേദനയായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി എല്ലാ മഴക്കാലത്തും ഈ ഫ്ളാറ്റ് നന്നാക്കലായിരുന്നു ക്യാറ്റിന്റെ പ്രധാന പണി.

ഈ മഴക്കാലമായതോടെ ക്യാറ്റിനു വീണ്ടും പണികിട്ടി. ഇപ്പോള്‍ ബെഡ് റൂമൊഴികെ കത്രീനയുടെ ഫ്ളാറ്റില്‍ മറ്റെല്ലായിടവും ചോരുകയാണെന്നാണ് കേള്‍ക്കുന്നത്. ഇപ്പോഴത്തെ ഫ്ളാറ്റ് വാട്ടര്‍ഫീല്‍ഡ് റോഡിലാണുള്ളത്. അതിനരികെ രണ്ടു പബ്ബുമുണ്ട്. അതുകൊണ്ടു തന്നെ ആരാധകരുടെ ശല്യം വേണ്ടുവോളമുണ്ടായിരുന്നു താനും. ഒരിക്കല്‍ ആരാധകര്‍ താമസസ്ഥലത്തെയ്ക്കിടിച്ച് കേറിയ അന്ന് കത്രീന തീരുമാനിച്ചതാണ് ഇവിടം ശരിയാവില്ലെന്ന്.

കത്രീനയുടെ സഹോദരി ഇസബെല്ല ലണ്ടനില്‍ നിന്ന് പഠനം കഴിഞ്ഞു വരികയാണ്. കത്രീനയ്‌ക്കൊപ്പം താമസമാക്കാനാണ് കക്ഷിയുടെ പ്ലാന്‍. ഇനിയിപ്പോ വീടു വാങ്ങുന്നെങ്കില്‍ അത് കുറച്ചു വലുതും നല്ലതുമായിരിയ്ക്കണമെന്നുണ്ട് കത്രീനയ്ക്ക്. എന്നാല്‍ ക്യാറ്റിനെ അലട്ടുന്ന പ്രശ്‌നം മറ്റൊന്നുമല്ല, സിനിമയിലെ തിരക്കാണ്. ഇപ്പോള്‍ തന്നെ 'മേരെ ബ്രദര്‍ കി ദുല്‍ഹ'ന്റെ പ്രചാരണ പരിപാടികളിലാണ് കത്രീന.

പണ്ട് സല്‍മാന്‍-കത്രീന പ്രണയം കത്തി നിന്നപ്പോള്‍ സല്‍മാന്‍ ക്യാറ്റിന് വാലന്റയിന്‍സ് ഡേ ഗിഫ്റ്റായി വീടു സമ്മാനിയ്ക്കുന്നുവെന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ആ ബന്ധം തകര്‍ന്നതോടെ ഗോസിപ്പുകള്‍ക്കന്ത്യമായെങ്കിലും കത്രീനയുടെ ദുരിതങ്ങള്‍ക്കന്ത്യമായില്ല. ഏതായാലും ബെഡ് റും ചോരാത്തതിനാല്‍ ക്യാറ്റിനു നന്നായുറങ്ങാനാകുന്നുണ്ടെന്നു വിശ്വസിയ്ക്കാം.

English summary
Katrina Kaif, who lives in swanky apartments and big houses as her on-screen self, in real life, has to make do with circumstances less favourable. With the onset of monsoon, her top floor flat in a building on Waterfield road, Bandra (West) has heavy leakage from the roof.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam