»   » നീണ്ട മുടി ഒരു ശല്യം തന്നെ: ഷാരൂഖ്

നീണ്ട മുടി ഒരു ശല്യം തന്നെ: ഷാരൂഖ്

Posted By:
Subscribe to Filmibeat Malayalam
 Don 2
പെണ്‍കുട്ടികള്‍ നീണ്ട മുടി എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നോര്‍ക്കുമ്പോള്‍ തനിക്ക് അതിശയം തോന്നുന്നുവെന്ന് ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ്.

മുംബൈയില്‍ നടന്ന ഒരു ചടങ്ങിനിടെ പുതിയ ഹെയര്‍ സ്റ്റൈലിനെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോഴാണ് ഷാരൂഖ് ഇക്കാര്യംപറഞ്ഞത്. ഡോണ്‍ എന്ന ചിത്രത്തിന്റെ പുതിയ ഭാഗത്തില്‍ ഷാരൂഖിന്റെ കഥാപാത്രത്തിന് നീണ്ട മുടിയും താടിയുമുണ്ട്.

പുതിയ സ്റ്റൈലിനെക്കുറിച്ച് വിദ്യാര്‍ഥികള്‍ ചോദിച്ചപ്പോഴാണ് അതിന്റെ ബുദ്ധിമുട്ടിനെക്കുറിച്ച് താരം പറഞ്ഞത്. ഇപ്പോള്‍ ഇങ്ങനെ മുടി നീട്ടേണ്ടിവന്നതിനാല്‍ സ്ത്രീകളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാന്‍ തനിക്ക് കഴിയുന്നുണ്ടെന്നും മുടി എങ്ങനെ ഷാംപൂ ചെയ്ത് ഒതുക്കിവെയ്ക്കാമെന്ന് താന്‍പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഷാരൂഖ് പറഞ്ഞു.

നീണ്ടമുടിയുടെ വിഗ് വെച്ച് നടക്കുകയെന്നത് വളരെ പ്രയാസമുള്ളകാര്യമാണ്. എത്രയും പെട്ടെന്ന് ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിക്കണമെന്നാണ് എന്റെ ആഗ്രഹം.

മുടികാരണം നേരാംവണ്ണം കുളിക്കാന്‍ കഴിയുന്നില്ല. രാവിലെ തന്നെ എഴുന്നേറ്റ് മുടി കോതി വൃത്തിയാക്കണം- ഷാരൂഖ് തന്റെ ബുദ്ധിമുട്ടുകള്‍ വിവരിച്ചു.

English summary
Superstar Shah Rukh Khan, who has a new look in the sequel of his film Don, says it is a real problem to maintain long hair and wonders how girls manage them so easily

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam