»   » ലാലിനെ ഒതുക്കിയെന്ന്; തേസിനെതിരെ ഫാന്‍സ്

ലാലിനെ ഒതുക്കിയെന്ന്; തേസിനെതിരെ ഫാന്‍സ്

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/bollywood/25-mohanlal-tezz-cameo-enrages-his-fans-2-aid0032.html">Next »</a></li></ul>
Mohanlal
പ്രിയദര്‍ശന്റെ പുതിയ ബോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ 'തേസി'ന്റെ ഫസ്റ്റ് പ്രമോയില്‍ മോഹന്‍ലാലിനെ ഒതുക്കിയതായി ആക്ഷേപം. പ്രിയനുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ലാല്‍ അതിഥി വേഷത്തില്‍ അഭിനയിച്ച തേസിന്റെ ആദ്യ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് റിലീസായത്. എന്നാലിത് ലാലിനും സിനിമയുടെ അണിയറക്കാര്‍ക്കും പാരയായി മാറിയെന്നതാണ് സത്യം.

ട്രെയിലറില്‍ തങ്ങളുടെ പ്രിയതാരത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാത്തത് മോഹന്‍ലാല്‍ ആരാധകരെ ക്ഷുഭിതരാക്കിയിരിക്കുകയാണ്.

ട്രെയിലറില്‍ അജയ് ദേവ്ഗണിനും അനില്‍ കപൂറിനും പ്രാധാന്യം നല്‍കിയെന്നാണ് ആരാധകരുടെ പരാതി. മോഹന്‍ലാലിനെ നിസ്സാരമാക്കി കാണിച്ചിതിലൂടെ മഹാനടനെ ആക്ഷേപിയ്ക്കുകയാണെന്നും അവര്‍ പറയുന്നു.

മൈക്രാ ബ്‌ളോഗിംങ് സൈറ്റുകളിലൂടെയാണ് ഇക്കാര്യത്തിലുള്ള അമര്‍ഷം ആരാധകര്‍ പ്രകടിയ്ക്കുന്നത്. ഇങ്ങനെയൊരു വിവാദം ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്ന് സിനിമയുടെ അണിയറക്കാര്‍ പറയുന്നു. ലാല്‍ അതിഥി വേഷത്തിലാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. അതിനാലാണ് പ്രമോയില്‍ ലാലിന് പ്രാധാന്യം നല്‍കാതിരുന്നതെന്നാണ് അവരുടെ ന്യായം.
അടുത്തപേജില്‍
ലാലിനെ വിലകുറച്ചു കണ്ടിട്ടില്ല

<ul id="pagination-digg"><li class="next"><a href="/bollywood/25-mohanlal-tezz-cameo-enrages-his-fans-2-aid0032.html">Next »</a></li></ul>
English summary
When Mohanlal agreed to do a cameo in Priyadarshan's action film Tezz, perhaps he didn't know what he was getting himself, and the film's makers, into. Now that the film is set for release, there are apprehensions that the actor's staunch fan following would take umbrage at their icon's abbreviated part

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam