»   » പാരിസ് ഹില്‍ട്ടണ്‍ ബോളിവുഡ് സിനിമപിടിക്കും

പാരിസ് ഹില്‍ട്ടണ്‍ ബോളിവുഡ് സിനിമപിടിക്കും

Posted By:
Subscribe to Filmibeat Malayalam
Paris Hilton
മുംബൈ: അമേരിക്കന്‍ മോഡലും റിയാലിറ്റി ടിവി താരവും ബിസിനസ്സുകാരിയുമായ പാരിസ് ഹില്‍ട്ടണ്‍ ബോളിവുഡില്‍ സിനിമ പിടിക്കാനൊരുങ്ങുന്നു. നല്ലൊരു തിരക്കഥയും അതില്‍ ഹില്‍ട്ടണ് നല്ലൊരു റോളും വേണമെന്ന ഡിമാന്റ് മാത്രമേയുള്ളൂ. എന്നാല്‍ ഇതൊന്നും കേട്ടിട്ട് ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ക്ക് യാതൊരു കുലുക്കവുമില്ല. ഈ ആഗോള സെലിബ്രിറ്റിക്ക് വിരുന്നൊരുക്കാനാവില്ലെന്ന് ഷാറൂഖ് ഖാന്‍ പരസ്യമായി തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു.

പ്രസിദ്ധിയേക്കാള്‍ കുപ്രസിദ്ധി നേടിയ ഈ 'സുന്ദരി' ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് മുംബൈ ഛത്രപതി ശിവജി എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയിട്ടുള്ളത്. ചൊവ്വാഴ്ച വരെ ഇന്ത്യയില്‍ തങ്ങുന്ന ഹില്‍ട്ടണ്‍ തന്റെ വിവിധ ബ്രാന്‍ഡുകള്‍ നഗരത്തിനു പരിചയപ്പെടുത്തും.

മുംബൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഹിന്ദിയില്‍ നമസ്‌തെ പറഞ്ഞുകൊണ്ടാണ് സൂപ്പര്‍ മോഡല്‍ സംസാരം തുടങ്ങിയത്. ആദ്യമായിട്ടാണ് ഇന്ത്യലെത്തുന്നത്. പാരീസ് ഹില്‍ട്ടണ്‍ ഹാന്‍ഡ് ബാങ്കുകളും മറ്റ് ആക്‌സസറികളും ഇവിടെ അവതരിപ്പിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യ തീര്‍ത്തും എന്ന അദ്ഭുതപ്പെടുത്തുന്ന രാജ്യമാണ്. പുലര്‍ച്ചെ നാലുമണിക്ക് വിമാനമിറങ്ങിയ എന്നെ കാത്ത് ആരാധകര്‍ വിമാനത്താവളത്തിലുണ്ടായിരുന്നുവെന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യം തന്നെയാണ്. ഇന്ത്യയിലേക്ക് ഇനിയും വരും.

പാരിസിന്റെ മുത്തച്ഛനായ കോണ്‍റാഡ് ഹില്‍ട്ടനാണ് ഹില്‍ട്ടണ്‍ ഹോട്ടല്‍ ശൃംഖല സ്ഥാപിച്ചത്.

English summary
If get the right script and an interesting role, then Paris Hilton would love to do a Hindi film. The international celebrity now in India.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam