»   » 'എന്റെ' സിനിമ തടയണം: നീര റാഡിയ

'എന്റെ' സിനിമ തടയണം: നീര റാഡിയ

Posted By:
Subscribe to Filmibeat Malayalam
Nira Radia
ദില്ലി: തന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചലച്ചിത്രത്തിന്റെ റിലീസിംഗ് തടയണമെന്ന് ആവശ്യപ്പെട്ട് കോര്‍പറേറ്റ് ഇടനിലക്കാരി നീരാ റാഡിയ ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. റാഡിയയുടെ ജീവിതത്തെ ആസ്പദമാക്കി എടുത്ത 'മോണിക്ക-ദ മര്‍ഡര്‍ ഓഫ് പൊളിറ്റിക്‌സ്' എന്ന ചിത്രത്തിന്റെ റിലീസിംഗ് തടയണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.

ലഖ്‌നൊവിലെ കോണ്‍ഗ്രസ് നേതാവായ ഖുഷ് ഭാര്‍ഗ്ഗവ നിര്‍മിച്ച ചിത്രത്തിലെ നായകന്‍ അശുതോഷ് റാണയാണ്. 2ജി സ്‌പെക്ട്രം ഇടപാടില്‍ കോര്‍പ്പറേറ്റുകള്‍ വേണ്ടി ഇടപെട്ടതോടെയാണ് റാഡിയ വിവാദനായികയായി മാറിയത്.

എന്നാല്‍ തന്റെ ജീവിതത്തെ ചിത്രത്തില്‍ വികലമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് റാഡിയ ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ചിത്രത്തിന്റെ നിര്‍മാതാവിന് നോട്ടീസയച്ചു. അതേ സമയം സിനിമ കാണുകയോ തിരക്കഥ വായിക്കുകയോ ചെയ്യാതെ നീരാ റാഡിയയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നിര്‍മാതാവിനോട് സിനിമയുടെ സിഡിയോ തിരക്കഥയോ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Corporate lobbyist Nira Radia today approached the Delhi high court which issued a notice to the producer of the film Monica-the Politics of Murder on her plea against the release of the movie on the ground that it depicts her private life in a 'scandalous' manner.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam