»   » വൈറ്റ്‌ എലിഫന്റിലൂടെ സംവൃത ഹിന്ദിയിലേക്ക്‌

വൈറ്റ്‌ എലിഫന്റിലൂടെ സംവൃത ഹിന്ദിയിലേക്ക്‌

Posted By:
Subscribe to Filmibeat Malayalam
Samvritha Sunil
നടി സംവൃത സുനില്‍ ഹിന്ദി ചിത്രത്തില്‍. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജാസ്‌ ഖാന്‍ സംവിധാനം ചെയ്യുന്ന 'വൈറ്റ്‌ എലിഫന്റ്‌' എന്ന ചിത്രത്തിലൂടെയാണ്‌ സംവൃത ഹിന്ദിയില്‍ ആരങ്ങേറുന്നത്‌. എന്‍എഫ്‌ഡിസിയ്‌ക്ക്‌ വേണ്ടി നിര്‍മ്മിയ്‌ക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മാണത്തില്‍ എന്‍ഡി ടിവിയും സഹകരിയ്‌ക്കുന്നുണ്ട്‌.

ഹിന്ദി ചിത്രമാണെങ്കിലും കേരളത്തിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ്‌ സിനിമയിലൂടെ പറയുന്നത്‌. സിനിമയുടെ പേര്‌ സൂചിപ്പിയ്‌ക്കുന്നത്‌ പോലെ ഒരാനയെ ചുറ്റിപ്പറ്റിയുള്ള കഥയാണ്‌ ചിത്രത്തിന്റെ പ്രമേയം. നാടകരംഗത്തു നിന്നുള്ള കലാകാരന്‍മാര്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നതും വൈറ്റ്‌ എലിഫന്റിനെ വ്യത്യസ്‌തമാക്കുന്നുണ്ട്‌.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

മലയാളത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച സംവൃത അധികം താമസിയാതെ തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ഇതിന്‌ ശേഷമാണ്‌ താരം ഹിന്ദിയിലേക്ക്‌ ചുവട്‌ വെയ്‌ക്കുന്നത്‌. മലയാളത്തില്‍ റോബിന്‍ഹുഡ്‌, അഹം പുണ്യം എന്നീ സിനിമകളാണ്‌ സംവൃത പൂര്‍ത്തിയാക്കിയിരിക്കുന്നത്‌. രഘുപതി രാഘവ രാജാറാം, ഹാപ്പി ഹസ്‌ബന്‍ഡ്‌സ്‌ എന്നീ സിനിമകളിലാണ്‌ സംവൃത ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിയ്‌ക്കുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam