»   » സുന്ദരികള്‍ ഗര്‍ഭിണികളാകുന്നത് വര്‍മ്മക്കിഷ്ടമല്ല

സുന്ദരികള്‍ ഗര്‍ഭിണികളാകുന്നത് വര്‍മ്മക്കിഷ്ടമല്ല

Posted By:
Subscribe to Filmibeat Malayalam
Ram Gopal Varma
ഐശ്വര്യ റായി അമ്മയാകാന്‍ പോകുന്നതിലുള്ള സന്തോഷത്തിലാണ് ബച്ചന്‍ കുടുംബവും ബോളിവുഡും. എവിടെനോക്കിയാലും ഇതിനെക്കുറിച്ചാണ് സംസാരം. സന്തോഷം പങ്കിടലും ആഘോഷങ്ങളുമെല്ലാം നടക്കുന്നതിനിടെ ഐശ്വര്യയെ നായികയാക്കി ചിത്രമെടുക്കാന്‍ തീരുമാനിച്ച ചില സംവിധായകര്‍ ആകെ കണ്‍ഫ്യൂഷനായി മറ്റു നായികമാരെ അന്വേഷിക്കുന്നുമുണ്ട്.

ഇതിനിടെ ഇതാ സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ ഒരു വെടിപൊട്ടിച്ചിരിക്കുന്നു. സുന്ദരികളായ സ്ത്രീകള്‍ ഗര്‍ഭിണികളാകുന്നത് താന്‍ വെറുക്കുന്നുവെന്നാണ് വര്‍മ്മ പറഞ്ഞിരിക്കുന്നത്. പുതിയ അതിഥി വരാന്‍ പോകുന്ന ആഹ്ലാദത്തില്‍ ബച്ചന്‍കുടുംബം മതിമറന്നിരിക്കുകയാണ്. ഈ അവസരത്തില്‍ വര്‍്മ്മ പറഞ്ഞ ഈ വാക്കുകള്‍ കേട്ട് അവരെന്തായാലും ഒന്ന് അന്തിച്ചുകാണും, കാരണം സുന്ദരികള്‍ ഗര്‍ഭിണികളാവുക എന്നു പറയുമ്പോള്‍ അക്കൂട്ടത്തില്‍ ഐശ്വര്യയുടെ വിശേഷവും വരുമെന്നതുതന്നെ.

'സുന്ദരികളായ സ്ത്രീകളോടാണ് എന്റെ ആരാധന. സുന്ദരികള്‍ അമ്മയാകുന്നതിനോടൊന്നും എനിക്ക് യോജിപ്പില്ല. ഐശ്വര്യയുടെ കാര്യത്തിലാണെങ്കില്‍ ഏറെ മനോഹരിയാണ് അവര്‍. അവര്‍ അമ്മയാകുന്നത് മറ്റെന്തിനേക്കാളും ഞാന്‍ വെറുക്കുന്നു' എന്നായിരുന്നു വര്‍മ്മയുടെ പ്രതികരണം.

ഒരു ചോദ്യത്തിന് വളരെ പെട്ടെന്നായിരുന്നു ഈ പ്രതികരണമെങ്കിലും തുടര്‍ന്ന് വര്‍മ്മ അല്‍പ്പം ആലോചിച്ചു തന്നെ മറുപടി പറഞ്ഞു, ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീയാണ് ഐശ്വര്യ. അതുകൊണ്ടാണ് എനിയ്ക്ക് ഈ അസ്വസ്ഥത. എന്നാല്‍ പരസ്പരം പ്രണയിക്കുന്ന ഇണകള്‍ സന്തോഷിക്കുമ്പോള്‍ ഞാനും ഇരട്ടിയായി സന്തോഷിക്കുന്നു- എന്ന് വര്‍മ്മ വിശദീകരിച്ചു.

അഭീഷേകിനുള്ള ട്വീറ്റില്‍ വര്‍മ്മ എഴുതിയ വരികളും രസകരമാണ്. സുന്ദരികളായ സ്ത്രീകള്‍ ഗര്‍ഭിണിയാകുന്നതില്‍ ഇഷ്ടക്കേടുണ്ടെന്നും എന്നാല്‍ നിങ്ങളുടെ ഭാര്യയായതിനാല്‍ മാത്രം ഐശ്വര്യയെ ഒഴിവാക്കുന്നു എന്നുമായിരുന്നു ആ പരാമര്‍ശം. മറ്റു ഏതു സുന്ദരിയാണ് ഇങ്ങനെ ഗര്‍ഭിണിയായി സങ്കടപ്പെടുത്തിയതെന്ന ചോദ്യത്തിനും അദ്ദേഹത്തിന് മറുപടിയുണ്ട്. അതും മറ്റൊരു സുന്ദരിയാണ്, സാക്ഷാല്‍ ശ്രീദേവി!

English summary
Congratulatory messages have been pouring in ever since Amitabh Bachchan revealed his 'bahu' Aishwarya Rai is pregnant, but filmmaker Ram Gopal Varma had more than just good wishes for the would-be parents. He said that he hate beautiful women becoming pregnant

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam