»   » ലാറ-മഹേഷ് ഭൂപതി കല്യാണം വൈകില്ല

ലാറ-മഹേഷ് ഭൂപതി കല്യാണം വൈകില്ല

Posted By:
Subscribe to Filmibeat Malayalam
കമിതാക്കളായ ലാറ ദത്തയും മഹേഷ് ഭുപതിയും വൈകാതെ വിവാഹിതരാവും. അവര്‍ തന്നെയാണ് ഇത് മാലോകരോട് പറഞ്ഞത്. അതും ഒരു ടെലിവിഷന്‍ ഷൊയില്‍.

2011 ന്റെ ആദ്യത്തില്‍ തന്നെ വിവാഹം ഉണ്ടാവുമെന്നാണ് കരുതുന്നത്. ഒരു പക്ഷേ ഫെബ്രുവരിയില്‍ തന്നെ. ലാറയും മഹേഷ് ഭുപതിയും കോഫി വിത്ത് കരണ്‍ എന്ന കരണ്‍ ജോഹറുടെ ടെലിവിഷന്‍ അഭിമുഖത്തില്‍ പങ്കെടുത്തപ്പോഴാണ് ഇത് വെളിപ്പെടുത്തിയത്. കല്യാണ ദിവസം ഇതുവരെ തീരുമാനിച്ചിട്ടില്ല. അത് മാതാപിതാക്കള്‍ തീരുമാനിയ്ക്കുമെന്നാണ് ഇരുവരും പറയുന്നത്.

കഴിഞ്ഞ നാല് മാസത്തോളം ഇരുവരും പ്രണയത്തിലാണ്. ലാറയുമായുള്ള പ്രണയത്തെ തുടര്‍ന്ന് മഹേശ് ഭുപതിയുടെ ഭാര്യ ശ്വേത ജയശങ്കര്‍ പിണങ്ങി പോയി. ഉര്‍വശീ ശാപം ഉപകാരമെന്ന മഹേശ്.

ലാറയ്ക്കും ഉണ്ടായിരുന്നു വേറൊരു കാമുകന്‍. നടന്‍ ഡീനൊ മോറിയ ആയിരുന്നു അത്. പുതിയ പ്രണയം കണ്ടെത്തിയ ലാറ പഴയ കാമുകനെ ഉപേക്ഷിച്ചു. ഡീനൊ മോറിയയ്ക്ക് മുമ്പ് ഒമ്പത് വര്‍ഷം മോഡലായ കെല്ലി ദോര്‍ജിയായിരുന്നു ലാറയുടെ കാമുകന്‍.

ന്യൂയോര്‍ക്കില്‍ യു.എസ്. ഓപ്പണിനിടയിലാണ് ലാറയും ഭൂപതിയും അടുത്ത് പരിചയപ്പെട്ടത്. ഇത് വൈകാത കനത്തു. വൈകാതെ പുതിയ ജീവിതത്തിന് തീരുമാനവും എടുത്തു. വൈകാതെ അഭിനയത്തില്‍ നിന്ന് സംവിധാനത്തിലേയ്ക്ക് പ്രവേശിയ്ക്കാന്‍‍ കോപ്പ് കൂട്ടുകയാണ് ലാറ.

English summary
B-town actress Lara Dutta and tennis star Mahesh Bhupathi, who got engaged on September this year, are all set to tie the knot next year. Lara along with her fiance Mahesh Bhupathi appeared on the popular chat show, ‘Koffee with Karan’, hosted by Karan Johar, recently
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam