»   » ഐശ്വര്യയ്ക്ക് ഇരട്ടക്കുട്ടികള്‍ തന്നെ?

ഐശ്വര്യയ്ക്ക് ഇരട്ടക്കുട്ടികള്‍ തന്നെ?

Posted By:
Subscribe to Filmibeat Malayalam
Abhishek and Aishwarya
നവംബറില്‍ ബച്ചന്‍ കുടുംബത്തിലേയ്ക്ക് വരുന്ന ഇരട്ട സന്തോഷമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ഐശ്വര്യറായ്-അഭിഷേക് ബച്ചന്‍ ദമ്പതികള്‍ക്ക് ഇരട്ടക്കുട്ടികളുണ്ടാകുമെന്ന് നേരത്തേ ജ്യോതിഷികള്‍ പ്രവചിച്ചിരുന്നു. ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ ഇക്കാര്യം ഏതാണ്ട് ശരിവെയ്ക്കുന്നതാണ്.

ഐശ്വര്യയെ നോക്കുന്ന ഡോക്ടര്‍മാര്‍ തന്നെയാണത്രേ ഇരട്ടക്കുട്ടികള്‍ക്ക് സാധ്യതയുള്ളകാര്യം ബച്ചന്‍ കുടുംബത്തെ അറിയിച്ചിരിക്കുന്നത്. വാര്‍ത്ത ബച്ചന്‍കുടുംബത്തില്‍ ഇരട്ടിസന്തോഷമാണുണ്ടാക്കിയിട്ടുള്ളത്.

നേരത്തെ മണിരത്‌നം ചിത്രമായ ഗുരുവില്‍ നായികാനായകന്മായി അഭിനയിച്ച ഐശ്വര്യയും അഭിഷേകും അതില്‍ ഇരട്ടകുട്ടികളുടെ മാതാപിതാക്കളായി മാറുന്നുണ്ടായിരുന്നു. ഇപ്പോള്‍ സിനിമയില്‍ സംഭവിച്ചത് ജീവിതത്തിലും സംഭവിക്കാന്‍ പോകുകയാണ്. നവംബറിലാണ് ഐശ്വര്യയുടെ പ്രസവത്തീയതി.

English summary
It is known that Bollywood actress Aishwarya Rai Bachchan is pregnant. The latest news is that Aishwarya and Abhishek will be blessed with twins in November

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam