»   » അണ്ണാ ഹസാരെയായി അമിതാഭ് ബച്ചന്‍

അണ്ണാ ഹസാരെയായി അമിതാഭ് ബച്ചന്‍

Posted By:
Subscribe to Filmibeat Malayalam
Amitabh Bachchan
അഴിമതിയ്‌ക്കെതിരെ സമരം നടത്തുന്ന ഗാന്ധിയന്‍ അണ്ണാ ഹസാരെയുടെ കഥ ചലച്ചിത്രമാകുന്നു. ബോളിവുഡിലാണ് അണ്ണാ നായകനാകുന്ന ചിത്രം ഒരുങ്ങുന്നത്. കരുത്തുറ്റ പ്രമേയങ്ങളുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രകാശ് ഝായാണ് ചിത്രമെടുക്കുന്നത്.

ചിത്രത്തില്‍ ഹസാരെയായി അഭിനയിക്കുക അമിതാഭ് ബച്ചനാണെന്നാണ് റിപ്പോര്‍്ട്ട. ചിത്രത്തിന് സത്യഗ്രഹ എന്നാണ് പേരിട്ടിരിക്കുന്നത്. 2012ല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. താനിപ്പോള്‍ ഈ ചിത്രത്തിന് തരക്കഥ രചിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രകാശ് പ്രഖ്യാപിച്ചുകഴിഞ്ഞു. ബച്ചന്‍ ഒരു പ്രധാനവേഷത്തില്‍ ചിത്രത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഹസാരെയെക്കുറിച്ച് സിനിമയെടുക്കാന്‍ പോവുകയാണെങ്കിലും ലോക്പാല്‍ നിയമം കൊണ്ടുമാത്രമേ അഴിമതി ഇല്ലാതാക്കാനാവൂ എന്ന ഹസാരെയുടെ കടുംപിടുത്തത്തോട് പ്രകാശിന് യോജിപ്പില്ല. ഇക്കാര്യത്തില്‍ പിടിവാശി ഉപേക്ഷിച്ച് അഴിമതിക്കെതിരെ സമഗ്രമായ മുന്നേറ്റം കൊണ്ടുവരാനാണ് അണ്ണ ഹസാരെ ശ്രമിക്കേണ്ടത്. കൈക്കൂലി കൊടുക്കുകയും വാങ്ങുകയും ചെയ്യില്ലെന്ന് ഓരോരുത്തരും തീരുമാനിച്ചാല്‍ മാത്രമേ അഴിമതി ഇല്ലാതാകൂ- ഝാ നിലപാട് വ്യക്തമാക്കുന്നു.

സാമൂഹികപ്രസക്തിയുള്ള വിഷയങ്ങള്‍ സിനിമയാക്കുന്നതില്‍ എന്നും താത്പര്യം കാട്ടുന്ന പ്രകാശ് ഝായുടെ ഏറ്റവും പുതിയ ചിത്രം ആരക്ഷണ്‍ കഴിഞ്ഞമാസം തിയേറ്ററുകളിലെത്തി. ഇന്ത്യയിലെ ജാതിസംവരണത്തിന്റെ പാളിച്ചകളും പ്രത്യാഘാതങ്ങളും തുറന്നുകാട്ടുന്ന ചിത്രം അതുകൊണ്ടുതന്നെ ഏറെ വിവാദങ്ങളില്‍പ്പെടുകയും ചെയ്തു.

അമിതാഭ് ബച്ചനും സെയ്ഫ് അലിഖാനുമായിരുന്നു ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ ചെയ്തത്. ബിഹാറിലെ മാഫിയ രാഷ്ട്രീയത്തിന്റെ കഥ പറഞ്ഞ 'ഗംഗാജല്‍' , അവിടെത്തന്നെയുള്ള തട്ടിക്കൊണ്ടുപോകല്‍ സംഘങ്ങളെക്കുറിച്ചുള്ള 'അപഹരണ്‍' എന്നീ സിനിമകളും പ്രകാശ് ഝാ സംവിധാനം ചെയ്തവയാണ്.

English summary
Prakash Jha is not the one to be bogged down by controversies. After Aarakshan, he has decided to make a film inspired from Anna Hazare's movement. And he's not exactly supporting him. Big B would play a Hazare-style crusader in the film titled Satyagraha

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam