»   » റിയല്‍ ലൈഫില്‍ ബച്ചന്റെ കര്‍ഷകവേഷം

റിയല്‍ ലൈഫില്‍ ബച്ചന്റെ കര്‍ഷകവേഷം

Posted By:
Subscribe to Filmibeat Malayalam
Amitabh Bachchan
കര്‍ഷകനായി നടന്‍ അമിതാഭ് ബച്ചന്‍ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ട്രാക്ടറില്‍ നിലമുഴുവുന്ന ബച്ചന്‍ സ്്ക്രീനില്‍ ഒരു പുതുമയല്ല. എന്നാല്‍ കഴിഞ്ഞ ദിവസം റിയല്‍ ലൈഫിലും ബച്ചന്‍ ഒരു കര്‍ഷകനായി ട്രാക്ടറില്‍ നിലമുഴുതു.

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ വാങ്ങിയ ഗോതമ്പ് പാടത്തായിരുന്നു ബച്ചന്റെ കര്‍ഷക അവതാരം. നല്ലചുരുചുറുക്കോടെ പരമ്പരാഗത വേഷമെല്ലാം അണിഞ്ഞ് ട്രാക്ടറില്‍ കയറി ബച്ചന്‍ നിലമുഴുതത് നാട്ടുകാര്‍ കൗതുകത്തോടെയാണ് നോക്കിനിന്നത്.

ഇതുകഴിഞ്ഞ് ഈ അനുഭവം ബച്ചന്‍ സ്വന്തം ബ്ലോഗിലും എഴുതി. അറുപത്തിയെട്ടാമെത്തെ വയസ്സില്‍ സ്വന്തം മണ്ണില്‍ കര്‍ഷകനായി ആദ്യ സന്ദര്‍ശനം നടത്തിയതില്‍ താന്‍ധന്യനാണെന്നാണ് അദ്ദേഹം പറഞ്ഞത്.

ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി ലഖ്‌നൊവില്‍ എത്തിയപ്പോഴാണ് ബച്ചനും ഭാര്യ ജയയും മുസഫര്‍നഗറിലുള്ള സ്വന്തം കൃഷിഭൂമിയില്‍ എത്തിയത്. അവിടെയപ്പോള്‍ കര്‍ഷകര്‍ ട്രാക്ടര്‍ ഉപയോഗിച്ച് പാടം വിളയിറക്കാനായി പരുവപ്പെടുത്തുകയായിരുന്നു.

ഇതിനിടെയാണ് ബച്ചനും കര്‍ഷകര്‍ക്കൊപ്പമെത്തി കൃഷിപ്പണികളില്‍ ഏര്‍പ്പെട്ടത്. ഈയിടെ വാങ്ങിയ ആ ആറ് ഹെക്ടര്‍ ഭൂമിയില്‍ ബച്ചന്‍ വരുന്നത് ഇതാദ്യമാണ്. കാലം തെറ്റിയുള്ള മഴയെക്കുറിച്ച് അതുമൂലമുണ്ടാകുന്ന വിളനാശത്തെക്കുറിച്ചും ബ്ലോഗില്‍ എഴുതി ബച്ചന്‍ ഒരു നല്ല കര്‍ഷകനായി മാറി.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam