»   » അടിയ്ക്കടി പരുക്കുകള്‍; ബച്ചന്‍ കുടുംബം പൂജയ്ക്ക്

അടിയ്ക്കടി പരുക്കുകള്‍; ബച്ചന്‍ കുടുംബം പൂജയ്ക്ക്

Posted By:
Subscribe to Filmibeat Malayalam
Bachchan Family
അച്ഛനും മകനുമുണ്ടായ പരുക്കുകളില്‍ ബച്ചന്‍ കുടുംബത്തിന് ആശങ്ക. ഷൂട്ടിങിനിടെ അഭിഷേക് ബച്ചന് വീണ്ടും പരുക്കേറ്റതോടെ ബച്ചന്‍ കുടുംബത്തില്‍ ആശങ്ക കൂടിയിരിക്കുകയാണത്രേ. ഏതാനും നാള്‍ മുമ്പും അഭിഷേകിന് പരുക്കേറ്റിരുന്നു. പിന്നീട് അമിതാഭ് ബച്ചനും ഷൂട്ടിങിനിടെ പരുക്കേറ്റു.

ഐശ്വര്യയുടെ പ്രസവത്തീയതിയാണെങ്കില്‍ അടത്തുവരുന്നു. അപകടങ്ങള്‍ അശുഭലക്ഷണമാണോയെന്ന ചിന്തയെത്തുടര്‍ന്ന് ബച്ചന്‍ കുടുംബം പ്രത്യേക പൂജകള്‍ നടത്താനൊരുങ്ങുകയാണത്രേ. കുടുംബത്തിന് മേല്‍ വല്ല ദൃഷ്ടി ദോഷവും പെട്ടിട്ടുണ്ടോയെന്നാണത്രേ ബച്ചന്റെയും ജയ ബച്ചന്റെയും സംശയം.

ഐശ്വര്യയുടെ പ്രസവം അടുത്തുവരുന്നതിനാല്‍ എത്രയും പെട്ടെന്ന് പരിഹാരക്രിയകള്‍ നടത്താനാണത്രേ ഇവരുടെ തീരുമാനം. ദൃഷ്ടിദോഷം പരിഹരിക്കാനുള്ള പൂജകള്‍ നടത്താനാണത്രേ തീരുമാനം. ഒക്ടോബര്‍ 11ന് ബിഗ് ബിയുടെ പിറന്നാളാണ്.

ഇതിന് മുമ്പേ പൂജ നടത്തി ഐശ്വര്യം നിലനിര്‍ത്താനാണ് ബച്ചന്‍ കുടുംബം ശ്രമിക്കുന്നതെന്ന് ഇവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

English summary
The Bachchans, known for their superstitions and astral beliefs, don't want to be taking things lightly, especially now with a baby around the corner,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam