ബിപാഷയേയും കയ്യോടെ പൊക്കി

നികുതിയടക്കാതെ ലണ്ടനില്‍ നിന്ന് സാധനങ്ങള്‍ പുറത്തുകടത്താനുള്ള ശ്രമത്തിനിടെയാണ് നടി കുടുങ്ങിയത്. തുടര്‍ന്ന് നികുതിയെല്ലം കണക്കുപറഞ്ഞ് ഒടുക്കിയതിന് ശേഷംബിപാഷയെ വിമാനത്താവള അധികൃതര്‍ വിട്ടയച്ചു.
സംഭവത്തില്‍ കാര്യമൊന്നുമില്ലെന്നും സാധാരണ നടക്കുന്ന പോലുള്ള ഒരു പരിശോധന മാത്രമാണ് നടന്നതെന്നും നടി വ്യക്തമാക്കി. ബാഗേജില്‍ ലേശം സാധനങ്ങള്‍ കൂടിപ്പോയതാണ് കുഴപ്പമുണ്ടാക്കിയത്. അതിനായി പതിനായിരം രൂപ കസ്റ്റംസുകാര്‍ അടപ്പിച്ചു. കസ്റ്റംസുകാര്‍ നന്നായി ജോലി ചെയ്തുവെന്നൊരു കോപ്ലിമെന്റ് നല്‍കാനും ബിപാഷ തയാറായി.
കണക്കിലുള്ളതിലും കൂടുതല്‍ ആഭരണങ്ങള്‍ കൈവശം വെച്ചതിന് നടി മിനിഷ ലാംബയെ കഴിഞ്ഞയാഴ്ച്ച മുംബൈ വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയിരുന്നു. അമ്പത് ലക്ഷം രൂപയോളം വില വരുന്ന ആഭരണങ്ങള്‍ ആരുമറിയാതെ കടത്താനുള്ള ശ്രമത്തിനിടെ കുടുങ്ങിയ നടിയെ 16 മണിക്കൂറിന് ശേഷമാണ് വിട്ടയച്ചത്.


Click it and Unblock the Notifications











