»   » ബിജെപി കത്രീനയെ നോട്ടമിടുന്നു?

ബിജെപി കത്രീനയെ നോട്ടമിടുന്നു?

Posted By:
Subscribe to Filmibeat Malayalam
Katrina Kaif
ബോളിവുഡ് താരം കത്രീന കെയ്ഫിനെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി പദ്ധതിയിടുന്നുവെന്ന് സൂചന. എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ ദേശീയതയുടെ കാര്യത്തില്‍ പ്രസ്താവന നടത്തി കത്രീന അടുത്തിടെ വിവാദത്തിലായിരുന്നു. ഇക്കാര്യത്തില്‍ കത്രീന മാപ്പു പറഞ്ഞ് തടതപ്പിയെങ്കിലും ഈ വിഷയം തന്നെ ഉയര്‍ത്തിക്കാട്ടി കത്രീനയുടെ പ്രീതി സമ്പാദിക്കാനാണ് ബിജെപിയുടെ ശ്രമം.

തന്നെ പാതി ഇന്ത്യക്കാരിയെന്ന് വിളിക്കുകയാണെന്ന് ഇറ്റലിക്കാരിയായ സോണിയ ഗാന്ധിയുടെ മകന്‍ രാഹുലും പാതി ഇന്ത്യനാണെന്നായിരുന്നു ഒരു അഭിമുഖത്തില്‍ കത്രീന പറഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസ് സംഭവം ഗൗരവത്തിലെടുക്കുകയും കത്രീനയെ ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കില്ലെന്ന് പറഞ്ഞ് കത്രീന മാപ്പു പറയുകയായിരുന്നു.

എന്നാല്‍ ബിജെപി പറയുന്നത് കത്രീന പറഞ്ഞകാര്യത്തില്‍ ഒരു തെറ്റുമില്ലെന്നാണ്. രാഹുലിനെതിരെ ഒരു വിവാദം ലക്ഷ്യമിട്ടല്ലെങ്കിലും കത്രീന നടത്തിയ പരാമര്‍ശം ബിജെപിയ്ക്ക് നന്നായി ബോധിച്ചമട്ടാണ്. അവരും സോണിയയെയും രാഹുലിനെയും ല്ക്ഷ്യമിടാറുള്ളത് ഇതേകാര്യത്തിലായതുകൊണ്ടാവാം കത്രീന പറഞ്ഞതിനോട് ഇത്ര താല്‍പര്യം തോന്നിയത്.

കത്രീന തെറ്റൊന്നും പറഞ്ഞിട്ടില്ല എന്നും ആദ്യമായി ഈ സത്യം തുറന്നു പറയാന്‍ ധൈര്യം കാട്ടിയ സെലിബ്രിറ്റി എന്ന നിലയില്‍ പ്രശംസ അര്‍ഹിക്കുന്നു എന്നുമാണ് പാര്‍ട്ടിയുടെ നിലപാട്.

കത്രീനയുടെ താരത്തിളക്കം അടുത്തുവരുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനാവുമോ എന്നും പാര്‍ട്ടി ആലോചിക്കുകയാണത്രേ. കത്രീനയെ യുപി തെരഞ്ഞെടുപ്പിന്റെ പിന്‍അപ് ഗേള്‍ ആക്കുവാനും ബിജെപിക്ക് താല്‍പര്യമുണ്ട്.

ഇക്കാര്യത്തില്‍ കത്രീനയാണ് തീരുമാനമെടുക്കേണ്ടതെന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. കത്രീന ഇക്കാര്യത്തില്‍ എന്ത് തീരുമാനിക്കുമെന്ന കാത്തിരുന്ന് കാണാം.

English summary
Enthused by Katrina Kaif's 'half-Indian' comment on Rahul Gandhi, the saffron party wants her to campaign for them in the BMC and Uttar Pradesh elections

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam