»   » ആരക്ഷണിനെതിരെ ദളിത് സംഘടനകള്‍

ആരക്ഷണിനെതിരെ ദളിത് സംഘടനകള്‍

Posted By:
Subscribe to Filmibeat Malayalam
Aarakshan
രാജ്‌നീതിയെന്ന വിജയചിത്രത്തിന്റെ സംവിധായകന്‍ പ്രകാശ് ഝാ സംവിധാനം ചെയ്യുന്ന ആരക്ഷന്‍ എന്ന ചിത്രം റിലീസിന് മുമ്പേ വിവാദമാകുന്നു. ചിത്രം ദളിത് വിരുദ്ധമാണെന്നും മഹാരാഷ്ട്രയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നുമാണ് വിവിധ ദളിത് സംഘടനകള്‍ പറയുന്നത്. ഓഗസ്റ്റ് 12നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

അമിതാഭ് ബച്ചന്‍, സെയ്ഫ് അലി ഖാന്‍, ദീപികാ പദുക്കോണ്‍ തുടങ്ങിയവരാണ് ആരക്ഷണിലെ താരങ്ങള്‍. ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്തെ സംവരണത്തേക്കുറിച്ചാണ് ചിത്രം പറയുന്നത്. സെയ്ഫ് ഒരു ദളിത് അധ്യാപകനായാണ് അഭിനയിക്കുന്നത്.

ചിത്രത്തിന്റെ ദളിത് വിരുദ്ധ സ്വഭാവം മാറ്റിയില്ലെങ്കില്‍ ആരക്ഷണ്‍ മഹാരാഷ്ട്രയില്‍ പ്രദര്‍ശിപ്പിക്കാമെന്ന് കരുതേണ്ടെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാക്കള്‍ പറയുന്നത്. നാഷണല്‍ കമ്മിഷന്‍ ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സും ആരക്ഷണിനെ ദളിത് വിരുദ്ധ ചിത്രമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

റിലീസിന് മുമ്പ് തെരഞ്ഞെടുക്കപ്പെട്ട ഒരു പാനലിന് മുമ്പില്‍ പ്രദര്‍ശിപ്പിച്ച് അംഗീകാരം നേടിയാല്‍ മാത്രമേ ആരക്ഷണ്‍ തിയേറ്ററുകളില്‍ കളിക്കാന്‍ അനുവദിക്കൂ എന്നാണ് ദളിത് സംഘടനകളുടെ നിലപാട്. എന്നാല്‍ ഏതെങ്കിലും ഒരു പാനലിന് മുന്നില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ പ്രകാശ് ഝാ തയ്യാറായിട്ടില്ലെന്നാണ് വിവരം.

പ്രകാശ് ഝായുടെ മുന്‍ചിത്രമായ രാജ്‌നീതി ബോക്‌സ് ഓഫീസ് വിജയമായിരുന്നു. ഒപ്പം നിരൂപകരും ഈ ചിത്രത്തെ പ്രശംസിച്ചു. പക്ഷേ ചിത്രം ഏറെ വിവാദങ്ങളുണ്ടാക്കുകയും വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്തിരുന്നു. സോണിയ ഗാന്ധിയുള്‍പ്പെടെയുള്ള രാഷ്ട്രീയക്കാരുടേതിന് സമാനമായ കഥാപാത്രങ്ങളെ നിരത്തിയാണ് രാജ്‌നീതി തയ്യാറാക്കിയിരുന്നത്.

English summary
Republican Party of India (RPI) chief Ramdas Athavale Sunday said his party will not let theatres in Maharashtra screen Prakash Jha's upcoming release " Aarakshan" if the movie does not change its "anti-Dalit" stance
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam