»   » അബ്ദുള്‍ കലാം വെള്ളിത്തിരയില്‍

അബ്ദുള്‍ കലാം വെള്ളിത്തിരയില്‍

Subscribe to Filmibeat Malayalam
Abdul Kalam
മുംബൈ: മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ ഡോക്ടര്‍ എപിജെ അബ്ദുള്‍ കലാം സിനിമയില്‍ അഭിനയിക്കുന്നു.

മേം കലാം ഹൂം( ഞാന്‍ കലാം) എന്ന ഹിന്ദി ചിത്രത്തിലാണ് അദ്ദേഹം അഭിനയിക്കുന്നത്. ഇന്ത്യയിലെ യുവാക്കള്‍ നല്‍കുന്ന മഹത്തായ ഒരു സന്ദേശം ഉള്‍ക്കൊള്ളുന്ന ചിത്രത്തില്‍ ഏറെ താല്‍പര്യത്തോടെയാണ് കലാം അഭിനയിക്കുന്നത്.

ചിത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ അദ്ദേഹം ഏറെ താല്‍പര്യം കാണിക്കുകയും അഭിനയിക്കാന്‍ സമ്മതം അറിയിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ചിത്രത്തില്‍ കലാമിനൊപ്പം അഭിനയിക്കുന്ന ഗുല്‍ഷന്‍ പറയുന്നു.

രാഷ്ട്രപതിയുടെ സ്വപ്‌നത്തെക്കുറിച്ചുള്ള പ്രസംഗത്തില്‍ ആകൃഷ്ടനായ ഒരു ബാലന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

മാധവ് പാണ്ഡേയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജസ്ഥാനിലാണ് ഇതിന്റെ ചിത്രീകരണം. കാന്‍ മേളയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെല്ലാം ഈ ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന ആഗ്രഹത്തിലാണ് സംവിധായകന്‍.

യുനിസെഫിന്റെ പങ്കാളിത്തത്തോടെ ഇന്‍ഡോ-ഫ്രഞ്ച് സ്ഥാപനമായ സ്‌മൈല്‍ ഫൗണ്ടേഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam