»   » ഡോണ്‍ 2ല്‍ ലാറ ദത്തയും

ഡോണ്‍ 2ല്‍ ലാറ ദത്തയും

Posted By:
Subscribe to Filmibeat Malayalam
Lara Dutta
ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ഡോണ്‍ രണ്ടാം ഭാഗത്തില്‍ ലാറ ദത്തയും അഭിനയിക്കുന്നു. ആദ്യഭാഗത്തിലെ പ്രധാന കഥാപാത്രങ്ങളായ ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര, അര്‍ജ്ജുന്‍ രാംപാല്‍ എന്നിവര്‍ക്ക് പുറമെയാണ് ലാറ ഡോണിന്റെ രണ്ടാം ഇന്‍സ്റ്റാള്‍മെന്റിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. എന്നാല്‍ ലാറയുടെ റോളിനെപ്പറ്റി ഒന്നും വെളിപ്പെടുത്താന്‍ നിര്‍മാതാവ് റിതേഷും ഫര്‍ഹാനും തയാറായിട്ടില്ല.

അതേ സമയം ഡോണിന്റെ ആദ്യ ഭാഗത്തില്‍ ഇഷ കോപീകര്‍ അവതരിപ്പിച്ച റോളിലേക്കല്ല ലാറ വരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ലാറയുടേത് തീര്‍ത്തും ഒരു പുതിയ കഥാപാത്രമാണ്. മാത്രമല്ല, കിടിലന്‍ ആക്ഷന്‍ സീനുകളും ഈ കഥാപാത്രത്തെ കാത്തിരിയ്ക്കുന്നുണ്ട്. ഇത്തരമൊരു ആക്ഷന്‍ കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്ന് ലാറ പറയുന്നു.

ലാറയും പ്രിയങ്കയും ഒന്നിയ്ക്കുമ്പോള്‍ മുന്‍ മിസ് യൂണിവേഴ്‌സ് -വേള്‍ഡ് വിജയികള്‍ തമ്മിലുള്ള പോരാട്ടവും പ്രേക്ഷകര്‍ക്ക് കാണാം. 2003ല്‍ അക്ഷയ് കുമാര്‍ ചിത്രമായ അന്ദാസ്സിലൂടെയാണ് ഇരുവരും വെള്ളിത്തിരയിലെത്തിയത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam