»   » കിടപ്പറ രംഗത്തിന് മുമ്പേ മദ്യപിക്കും: മഹി ഗില്‍

കിടപ്പറ രംഗത്തിന് മുമ്പേ മദ്യപിക്കും: മഹി ഗില്‍

Posted By:
Subscribe to Filmibeat Malayalam
Mahie Gill
ബോളിവുഡിലെ ചൂടന്‍ താരങ്ങളുടെ പട്ടികയില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പേരാണ് മഹി ഗില്ലിന്റേത്. അടുത്തിടെ പുറത്തിറങ്ങിയ നോട്ട് എ ലവ് സ്‌റ്റോറി തുടങ്ങിയ ചിത്രങ്ങളിലെ ഗ്ലാമറസ് അഭിനയത്തിന്റെ പേരിലാണ് മഹി ചര്‍ച്ചയാവുന്നത്.

എന്നാല്‍ ചിത്രം ആവശ്യപ്പെടുകയാണെങ്കില്‍ എത്ര ഗ്ലാമറസായും അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്ന് മഹി പറയുന്നു. മാത്രമല്ല രണ്‍ദീപ് ഹൂഡയ്‌ക്കൊപ്പം പുതിയ ചിത്രത്തില്‍ ഉള്ള സീനുകള്‍ വൃത്തികെട്ടവയാണെന്ന് താന്‍ കരുതുന്നില്ലെന്നും അതിന് അതിന്റേതായ സൗന്ദര്യമുണ്ടെന്നും താരം പറയുന്നു.

ചിത്രത്തില്‍ ഈ സീന്‍ മാറ്റിവെയ്ക്കാന്‍ കഴിയാത്തതാണെന്നും മഹി പറയുന്നു. കഴിഞ്ഞ ദിവസം ചണ്ഡിഗഡില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെ താന്‍ ലവ് മേക്കിങ് സീനുകള്‍ ഇത്ര മനോഹരമായി ചെയ്യുന്നതിന് പിന്നിലുള്ള രഹസ്യവും മഹി തുറന്നുപറഞ്ഞു.

കിടപ്പറ രംഗങ്ങളും മറ്റും അഭിനയിക്കുന്നതിന് മുമ്പായി താന്‍ മദ്യം കഴിയ്ക്കാറുണ്ടെന്നാണ് താരം പറയുന്നത്. ഏതാനും പെഗ് വോഡ്കയാണത്രേ മഹി ഷൂട്ടിന് മുമ്പ് അകത്താക്കുന്നത്. സാധാരണ മനസ്ഥിതിയില്‍ ചിലപ്പോള്‍ ഇത്തരം സീനുകള്‍ ചെയ്യാന്‍ കഴിയില്ല.

എന്നാല്‍ വോഡ്ക മാജിക് കാണിക്കുന്നു. അത് കഴിച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ റെഡിയായി. സീനുകളെല്ലാം മനോഹരമാവുകയും ചെയ്തു. ആദ്യ പെഗ് തന്നെ ത്രില്ലിന്റെ ബലത്തില്‍ ഞാന്‍ പിന്നീട് മൂന്ന് നാല് പെഗുകള്‍ കൂടി കഴിച്ചു- മഹി പറയുന്നു.

പുതിയ ചിത്രമായ സാഹിബ് ബീവി ഓര്‍ ഗാങ്‌സ്റ്ററിലാണ് മഹി ഗില്ലും രണ്‍ദീപ് ഹൂഡയും ചൂടന്‍ രംഗങ്ങളില്‍ അഭിനയിക്കുന്നത്.

ചിത്രത്തില്‍ മഹിയുടേത് മദ്യപിക്കുന്ന കഥാപാത്രമാണ്. എന്തായാലും മഹിയുടെ ഏറ്റുപറച്ചില്‍ കേട്ടവരൊക്കെ പറയുന്നത് ബോളിവുഡില്‍ ഇത്തരത്തില്‍ മദ്യപിച്ച് അഭിനയിക്കുന്ന ഒട്ടേറെ താരങ്ങളുണ്ടെങ്കിലും അത് തുറന്നുപറയാന്‍ ആദ്യമായി ധൈര്യം കാണിച്ചിരിക്കുന്നത് മഹി ഗില്‍ ആണെന്നാണ്.

English summary
Mahie Gill, who was in Chandigarh recently, spoke quite openly about the much-publicised lovemaking scenes with Randeep Hooda. She made it a point to tell the media that those scenes are 'indispensable'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X